728-pixel-x-90-2-learn
728-pixel-x-90
<< >>

സിദ്ധാര്‍ത്ഥ് ഭരതന്‍ ഉടന്‍ ആശുപത്രി വിട്ടേക്കും

കൊച്ചി:കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായ സിദ്ധാര്‍ത്ഥ് ഭരതന്റെ ആരോഗ്യ സ്ഥിതി വളരെയേറെ പുരോഗമിച്ചു.ഇനിയുള്ളത് തുടയെല്ലുകളുടെ പൊട്ടല്‍ കൂടിച്ചേരുക മാത്രമാണ്.അതിനാല്‍ സാധാരണ നിലയില്‍ നടന്നുകിട്ടാന്‍ കുറച്ചു ദിവസം കൂടി കാത്തിരിക്കേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.എതാനും ദിവസങ്ങള്‍ക്കകം ആശുപത്രി വിടാനായേക്കുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.

കഴിഞ്ഞ 12ന് പുലര്‍ച്ചെ രണ്ടിനുണ്ടായ അപകടത്തെ തുടര്‍ന്ന് സിദ്ധാര്‍ത്ഥിന്റെ തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.മൂന്ന് ദിവസം തുടര്‍ച്ചയായി വെന്റിലേറ്ററില്‍ കിടന്ന ശേഷമാണ് അപകട നില തരണം ചെയ്തത്.വെന്റിലേറ്ററില്‍ നിന്നും മാറ്റി അധികം താമസിയാതെ സംസാരിച്ചു തുടങ്ങിയിരുന്നു.കാലിലും കൈയ്ക്കും ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.ആശുപത്രി വിട്ടാലും സാധാരണ നിലയില്‍ നടന്നുകിട്ടാന്‍ ഡോക്ടര്‍മാര്‍ നിഷ്‌കര്‍ഷിച്ച കാലാവധി വരെ കാക്കേണ്ടിവരും.മരുന്നുകളും മറ്റും തുടരുന്നുണ്ടെങ്കിലും ശാരീരികമായി വളരെയേറെ പുരോഗമിച്ചിട്ടുണ്ട്.

INDIANEWS24.COM Kochi

Leave a Reply