728-pixel-x-90-2-learn
728-pixel-x-90
<< >>

സിദ്ധാര്‍ത്ഥ് ഭരതന്റെ രണ്ടാമത്തെ ചിത്രം ഒരുങ്ങുന്നു; ദിലീപ് നായകന്‍

സിദ്ധാര്‍ത്ഥ് ഭരതന്റെ രണ്ടാമത്ത ചിത്രത്തില്‍ ദിലീപ് നായകനാകുന്നു.യുവ സാഹിത്യകാരന്‍മാരില്‍ വ്യക്തിമുദ്ര പതിപ്പിച്ച സന്തോഷ് എച്ചിക്കാനമാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.

സിദ്ധാര്‍ത്ഥിന്റെ ആദ്യ ചിത്രമായ നിദ്രയ്ക്കുവേണ്ടി തിരക്കഥയിലും സന്തോഷ് എച്ചിക്കാനം ഭാഗികമായി പങ്കുവഹിച്ചിരുന്നു.ആഷിഖ് ഉസ്മാന്‍,സമീര്‍ താഹിര്‍,ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്ന് രൂപം കൊടുക്കുന്ന നിര്‍മാണസംരംഭം ഹാന്‍ഡ് മെയ്ഡ് സിനിമയാകും ചിത്രം നിര്‍മ്മിക്കുക.ഷൈജു ഖാലിദാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.പുതിയ ചിത്രത്തിന് ഇതേവരെ പേരിട്ടിട്ടില്ല.

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം നിദ്ര ഏറെ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും ബോക്‌സ് ഓഫീസില്‍ വലിയ പ്രതികരണമുണ്ടാക്കിയിരുന്നില്ല.ചിത്രത്തിന് പ്രൊമോയും കാര്യമായി ഉണ്ടായിരുന്നില്ല.

INDIANEWS24.COM MOVIES

Leave a Reply