jio 800x100
jio 800x100
728-pixel-x-90
<< >>

സിദ്ധാര്‍ത്ഥ് തനിയെ ശ്വസിച്ചു തുടങ്ങി;പേര് വിളിച്ചപ്പോള്‍ തിരിച്ചറിഞ്ഞു

കൊച്ചി:കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ ഭരതന്റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതി.തിങ്കളാഴ്ച്ച രാവിലെയോടെ വെന്റിലേറ്ററില്ലാതെ തനിയെ ശ്വസിക്കാന്‍ തുടങ്ങി.പേര് വിളിച്ചപ്പോള്‍ തിരിച്ചറിയുകയും ചെയ്തു.

വൈകീട്ട് വരെ ശ്വസനത്തിന് വെന്റിലേറ്ററിന്റെ സഹായം വേണ്ടെന്നു വന്നാല്‍ പൂര്‍ണമായും വെന്റിലേറ്റര്‍ ഒഴിവാക്കാവുന്ന സ്ഥിതിയിലാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.തലയോട്ടിക്ക് പൊട്ടലുണ്ട്.അത് മരുന്നിലൂടെ തന്നെ ഭേദമാക്കാനാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.ശരീരം മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.അവസ്ഥ കുറേ കൂടി മെച്ചപ്പെട്ടതിന് ശേഷമേ കാലിലേറ്റ പരിക്കിന് ശസ്ത്രക്രിയ നടത്താനാകൂ.തുടയെല്ലിന് മൂന്ന് പൊട്ടലുകളാണുള്ളത്.കൈയിലെ ആഴത്തിലുള്ള മുറിവിനും ശസ്ത്രക്രിയ വേണ്ടിവരും.അടുത്ത 24 മണിക്കൂര്‍ കൂടി നിര്‍ണ്ണായകമായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

INDIANEWS24.COM Kochi

Leave a Reply