728-pixel-x-90-2-learn
728-pixel-x-90
<< >>

സിദ്ധാര്‍ത്ഥ് അപകടത്തില്‍പ്പെട്ടത് അന്‍വര്‍ റഷീദുമായി ചര്‍ച്ചയ്ക്കു ശേഷം മടങ്ങുമ്പോള്‍

സംവിധായകനും നിര്‍മ്മാതാവുമായ അന്‍വര്‍ റഷീദുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മടങ്ങുമ്പോഴായിരുന്നു സിദ്ധാര്‍ത്ഥ് ഭരതന്‍ അപകടത്തില്‍പ്പെട്ടത്.നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് അപകടത്തിന് അല്‍പ്പം മുമ്പ് വരെ പുതിയ സിനിമയുടെ ചര്‍ച്ചയിലായിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.ശനിയാഴ്ച്ച പുലര്‍ച്ചെ അപകടത്തില്‍പ്പെട്ട അദ്ദേഹം അപകട നില തരണം ചെയ്തു.

ചന്ദ്രേട്ടന്‍ എവിടെയാ എന്നതിന് ശേഷം താന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ ചിത്രത്തെ കുറിച്ച് സംസാരിക്കാന്‍ അന്‍വര്‍ റഷീദിന്റെ കൊച്ചിയിലെ ഫഌറ്റില്‍ വെള്ളിയാഴ്ച്ച രാത്രി സിദ്ധാര്‍ത്ഥ് എത്തുകയായിരുന്നു.11 ഓടെ അമ്മയും നടിയുമായ കെ പി എ സി ലളിത മൊബൈലില്‍ വിളിച്ചപ്പോള്‍ വൈകുമെന്ന് അറിയിച്ചു.തുടര്‍ന്ന് അന്‍വറുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി തൃപ്പൂണിത്തുറയിലെ സ്വന്തം ഫഌറ്റിലേക്ക് സിദ്ധാര്‍ത്ഥ് മടങ്ങുമ്പോള്‍ സമയം ഒന്നര കഴിഞ്ഞിരുന്നു.രണ്ട് മണിയോടടുപ്പിച്ചാണ് തൈക്കൂടത്ത് വച്ച് അദ്ദേഹത്തിന്റെ ഫിഗോ ഫോര്‍ഡ് കാര്‍ അപകടത്തില്‍പ്പെട്ടത്.

2003ല്‍ ഏറെ ഹിറ്റായ കമലിന്റെ ക്യാമ്പസ് ചിത്രം നമ്മള്‍ സിനിമയിലെ നായകനായാണ് സിദ്ധാര്‍ത്ഥ് സിനിമയിലേക്കെത്തുന്നത്.തുടര്‍ന്ന് രഞ്ജിത്തിന്റെ സ്പിരിറ്റ് അടക്കമുള്ള ചിത്രങ്ങളില്‍ വേഷമിട്ടു.2012ല്‍ അച്ഛന്‍ ഭരതന്റെ പാത പിന്‍തുടര്‍ന്ന് നിദ്ര എന്ന സിനിമ റീമേക്ക് ചെയ്തു.മലയാള സിനിമയില്‍ വിപ്ലവാത്മക ശൈലി കൊണ്ടുവന്ന ഭരതനെ അടയാളപ്പെടുത്തിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു 1981ല്‍ പുറത്തിറങ്ങിയ നിദ്ര.ഇതിന് ശേഷം ഇക്കഴിഞ്ഞ വിഷുചിത്രങ്ങളില്‍ ഒന്നായി ഇറങ്ങിയ ചന്ദ്രേട്ടന്‍ എവിടെയാ ആയിരുന്നു സിദ്ധാര്‍ത്ഥിന്റെ രണ്ടാം ചിത്രം.നിരവധി ഫ്‌ളോപ്പുകള്‍ നേരിട്ട ദിലീപിന് വലിയ ആശ്വാസമായിരുന്നു ഈ സിനിമ.

INDIANEWS24.COM Movies

Leave a Reply