കൊച്ചി:കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്റെ അവസ്ഥയില്‍ മാറ്റമില്ല.24 മണിക്കൂര്‍ കൂടി നിരീക്ഷണത്തില്‍ കഴിയേണ്ടതുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.അതിന് ശേഷമായിരിക്കും തുടര്ചികിത്സകളെ പറ്റി തീരുമാനിക്കാനാവൂ എന്നും പറഞ്ഞു.
ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെ വൈറ്റിലയ്ക്കും തൃപ്പൂണിത്തുറയ്ക്കുമിടയില്‍ ചമ്പക്കരയക്ക്ടതുത്തുള്ള തൈക്കൂടത്തായിരുന്നു അപകടം.എറണാകുളം നഗരത്തിന്റെ ഹൃദയ ഭാഗത്തു നിന്നും തൃപ്പൂണിത്തുറയിലുള്ള ഫഌറ്റിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.അമിതവേഗത്തില്‍ സിദ്ധാര്‍ത്ഥ് തനിയെ ഓടിച്ചുവന്ന കാര്‍ നിയന്ത്രണം വിട്ട് വലതു വശത്തുള്ള മതിലില്‍ ഇടിക്കുകയായിരുന്നു.മെട്രോ നിര്‍മ്മാണത്തിനായി ഒഴിപ്പിച്ച കെട്ടിടത്തിന്റെ മതിലിലാണ് ഇടിച്ചത്.മതില് പൂര്‍ണ്ണമായും തകര്‍ന്നു.സമീപവാസികളും അതുവഴി കടന്നുപോയ മറ്റ് വാഹനങ്ങളിലുള്ളവരും ചേര്‍ന്ന നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ സിദ്ധാര്‍ത്ഥിനെ പോലീസ് ജീപ്പില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ എത്തിക്കുകയായിരുന്നു.
അധികം വൈകാതെ അമ്മയും ചലച്ചിത്ര നടിയുമായ കെ പി എ സി ലളിതയെ തൃപ്പൂണിത്തുറയിലെ ഫഌറ്റില്‍ പോലീസെത്തി അപകട വിവരം ധരിപ്പിച്ചു.ദിലീപ്,ശ്വേതാമേനോന് എന്നിവരടക്കമുള്ള സിനിമാതാരങ്ങള്‍ ശനിയാഴ്ച്ച ആശുപത്രിയിലെത്തി.
INDIANEWS24.COM Kochi