728-pixel-x-90-2-learn
728-pixel-x-90
<< >>

സിദ്ദിഖ് മത്സരിക്കില്ല; അരൂര്‍ ആര്‍ എസ് പിക്ക്‌

തിരുവനന്തപുരം:യു ഡി എഫിന്റെ സീറ്റ് വിഭജന ചര്‍ച്ച പുരോഗമിക്കുമ്പോഴേക്കും നടന്‍ സിദ്ദിഖിനെ ഒഴിവാക്കി.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആദ്യം മുതലേ അരൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സാരഥിയായി സിദ്ദിഖിനെ പരിഗണിച്ചിരുന്നതാണ്.എന്നാല്‍ മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചയില്‍ അരൂര്‍ സീറ്റ് ആര്‍ എസ് പിക്കു വിട്ടുനല്‍കുകയായിരുന്നു.അരൂരിനൊപ്പം ആറ്റിങ്ങലിലും ആര്‍ എസ് പിക്ക് വിട്ടുനല്‍കിയി.

നിലവില്‍ സി പി എമ്മിന്റെ എ എം ആരിഫ് ആണ് അരൂരിനെ നിയമസഭയില്‍ പ്രതിനിധാനം ചെയ്യുന്നത്.ജെ എസ് എസ് ആണ് മുമ്പ് മണ്ഡലത്തില്‍ യു ഡി എഫിനായി മത്സരിച്ചിരുന്നത്.അവര്‍ മുന്നണി വിട്ടതോടെ കോണ്‍ഗ്രസ് ഏറ്റെടുക്കുകയായിരുന്നു.സിദ്ദിഖിനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാം എന്ന കണക്കുകൂട്ടലിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം.എന്നാല്‍ സിദ്ദിഖിനെ പരിഗണിച്ചപ്പോള്‍ മുതല്‍ ആലപ്പുഴ ഡി സി സി എതിര്‍പ്പുയര്‍ത്തിയിരുന്നു.

INDIANEWS24.COM T V P M

Leave a Reply