728-pixel-x-90-2-learn
728-pixel-x-90
<< >>

സിഡ്‌നിയില്‍ മലയാളഭാഷയെ ആഘോഷിച്ചു

സിഡ്‌നി: മലയാള ഭാഷയുടെ ആഘോഷമായി ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ കാവ്യസന്ധ്യ സംഘടിപ്പിച്ചു. പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയായിരുന്നു ചടങ്ങില്‍ വിശിഷ്ട വ്യക്തി. സിഡ്‌നി സാഹിത്യവേദിയാണ്‌ സംഘാടകര്‍.

ഭാഷയ്ക്കും മൂല്യങ്ങള്‍ക്കും മൂല്യച്യുതി സംഭവിക്കുന്നതായി ധാരണ പരക്കുമ്പോള്‍ തന്നെയാണ് പുതുതലമുറ ഏറെ പ്രതീക്ഷ നല്‍കുന്നതെന്ന് കാവ്യസന്ധ്യയില്‍ സംസാരിച്ച മുരുകന്‍ കാട്ടാക്കട പറഞ്ഞു.ഭാഷയുടെ മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇത്തരം കൂട്ടായ്മകള്‍ ഭാഷയ്ക്ക് വലിയ സംഭാവനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജേക്കബ് തോമസ്, ജയിംസ് ചാക്കോ, സന്തോഷ് ജോസഫ് എന്നിവര്‍ സംസാരിച്ചു. സുഹറ ഫൈസല്‍ മുരുകന്‍ കാട്ടാക്കടയുടെ ‘സൂര്യകാന്തി നോവ്’ എന്ന കവിത അവതരിപ്പിച്ചു.

INDIANEWS24.COM Sydney

Leave a Reply