jio 800x100
jio 800x100
728-pixel-x-90
<< >>

സിഡ്‌നിയില്‍ ബന്ദിയാക്കപ്പെട്ടവരില്‍ ഇന്ത്യക്കാരനും

സിഡ്‌നി:ഓസ്‌ട്രേല്യന്‍ നഗരമായ സിഡ്‌നിയില്‍ തിങ്കളാഴ്ച്ച രാവിലെ മുതല്‍ ബന്ധിയാക്കപ്പെട്ടവരില്‍ ആന്ധ്രപ്രദേശ് സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരനും ഉള്‍പ്പെടുന്നു.ഇന്‍ഫോസിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.സിഡ്‌നിയിലുള്ള ലിന്‍ഡ്റ്റ് ചോക്ലേറ്റ് കഫെയില്‍ തോക്കുമായെത്തിയ 40 നും അമ്പതിനും ഇടയില്‍ പ്രായമുള്ളയാളാണ് റസ്റ്റോറന്റിനകത്തുള്ളവരെ ബന്ദികളാക്കിയത്.ഇയാളെ വ്യക്തമായി തിരിച്ചറിഞ്ഞെങ്കിലും പേരുവിവരങ്ങള്‍ ഒരു കാരണവശാലും പുറത്തുവിടരുതെന്നാണ് പോലീസിന്റെ കര്‍ശന നിര്‍ദേശം.

പ്രാദേശിക സമയം രാവിലെ 9.45നാണ് സംഭവം.കറുപ്പും വെളുപ്പും ഇടകലര്‍ന്ന തുവാല തലയില്‍ ധരിച്ചിട്ടുള്ളയാള്‍ സിഡ്‌നിലിയെ മാര്‍ടിന്‍ പ്ലേസിനടുത്തുള്ള റസ്റ്റോറന്റില്‍ തോക്കുമായെത്തുകയായിരുന്നു.തുടര്‍ന്ന് കൈയ്യില്‍ കരുതിയ ബാനര്‍ റസ്‌റ്റോറന്റിനകത്തുള്ള രണ്ടുപേരെ കൊണ്ടു നിവര്‍ത്തി പിടിപ്പിച്ചു.ഇതില്‍ എഴുതിയ വാചകങ്ങളില്‍ നിന്നും തോക്കുധാരിക്ക് ഐ എസ് ഐ എസ് ബന്ധമുള്ളതായി സംശയിക്കുന്നുണ്ട്.

ബന്ദികളാക്കപ്പെട്ടവരില്‍ അഞ്ച് പേര്‍ രക്ഷപ്പെട്ടു.ഇതില്‍ രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും ഉള്‍പ്പെടുന്നു.പ്രധാന കേന്ദ്രങ്ങളായ റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേല്യ,ന്യുസൗത്ത് വെയില്‍സ് പാര്‍ലമെന്റ് തുടങ്ങിയവ സ്ഥിതി ചെയ്യുന്നതിനടുത്താണ് സംഭവം.

INDIANEWS24 INTERNATIONAL DESK

Leave a Reply