728-pixel-x-90-2-learn
728-pixel-x-90
<< >>

സിഡ്നിയില്‍ ലങ്കാ ദഹനം ; ജെ.പി.ഡുമിനിക്ക് ഹാട്രിക്

സിഡ്നി: ലങ്കാദഹനം എന്ന ആലങ്കാരിക പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കിയ ദക്ഷിണാഫ്രിക്ക സെമിഫൈനലിൽ പ്രവേശിച്ചു. ക്രിക്കറ്റിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ ശ്രീലങ്ക ഉയർത്തിയ ദുർബല വിജയലക്ഷ്യമായ 134 റൺസ് കേവലം  18 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു.നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ അക്ഷരാർത്ഥത്തിൽ ദക്ഷിണാഫ്രിക്ക തകർത്തെറിഞ്ഞു, 37.2 ഓവറിൽ 133 റൺസിന് ലങ്ക മുട്ടുമക്കി. നാല് വിക്കറ്റെടുത്ത ഇമ്രാൻ താഹിറും ഹാട്രിക് നേടിയ ജെ.പി.ഡൂമിനിയും ചേർന്നാണ് ലങ്കയെ തകർത്തത്.ലോകകപ്പ് ക്രിക്കറ്റിൽ ആദ്യമായാണ് ഒരു ദക്ഷിണാഫ്രിക്കൻ താരം ഹാട്രിക് നേടുന്നത്. ഏയ്ഞ്ചലോ മാത്യൂസ്, കുലശേഖര, കൗശൽ എന്നിവരെയായിരുന്നു ഡൂമിനിയുടെ ഇരകൾ. തുടര്‍ച്ചയായി നാല് സെഞ്ച്വറികള്‍ നേടി ചരിത്രം സൃഷ്ടിച്ച കുമാര്‍ സംഗക്കാര ദക്ഷിണാഫ്രിക്കക്കെതിരെയും 45 റണ്‍സ് നേടി ടോപ്‌സ്കോറര്‍ ആയി.ലഹരി തിരുമണെ (41) നേടിയപ്പോള്‍ ലങ്കയുടെ ഏഴ് കളിക്കാര്‍ രണ്ടക്കം കടക്കാതെ പുറത്തായി.   

 ക്വന്റൺ ഡി കോക്ക് പുറത്താവാതെ നേടിയ 74 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയമൊരുക്കിയത്. ലോകകപ്പ് ക്രിക്കറ്റിൽ നോക്കൗട്ട് റൗണ്ടിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ ജയമാണിത്. ഹാഷിം ആംല (16) വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഡ്യൂപ്ളെസിസ് 21 റൺസുമായി പുറത്താവാതെ നിന്നു. ന്യൂസിലൻഡുംവെസ്റ്റ് ഇൻഡീസും  തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് സെമിയിൽ ദക്ഷിണാഫ്രിക്ക നേരിടുക. 

INDIANEWS24 SPORTS DESK

Leave a Reply