jio 800x100
jio 800x100
728-pixel-x-90
<< >>

സിഡി ഉണ്ടെങ്കില്‍ പുറത്ത് വിടട്ടെ:വേണുഗോപാല്‍

ന്യൂഡല്‍ഹി • തനിക്കെതിരായ ആരോപണങ്ങള്‍ക്കു തെളിവാകുന്ന സിഡിയുണ്ടെങ്കില്‍ ഒരുനിമിഷം വൈകാതെ പുറത്തുവിടണമെന്നു വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു. ആരോപണം ഉന്നയിച്ചവര്‍ക്ക് അതു തെളിയിക്കേണ്ട ധാര്‍മിക ബാധ്യതയുണ്ട്. തെളിവുകള്‍ മറച്ചുവച്ച് ആരും തന്നോട് ഒൌദാര്യം കാട്ടേണ്ടെന്നു വേണുഗോപാല്‍ പറഞ്ഞു.

സുപ്രധാന തെളിവു പുറത്തുവിടുമെന്നു പറഞ്ഞുകൊണ്ടിരിക്കുക മാത്രം ചെയ്‌യുന്നതു നെറികെട്ട ‘ബ്ളാക്ക്‌മെയ്ലിങ് ആണ്. തനിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഏത് അന്വേഷണത്തെ നേരിടാനും തയാറാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply