jio 800x100
jio 800x100
728-pixel-x-90
<< >>

സിഗരറ്റ് പായ്ക്കറ്റിലെ ആരോഗ്യമുന്നറിയിപ്പ് റദ്ദാക്കിയ വിധിക്കെതിരെ ഇടക്കാല സ്റ്റേ

ന്യൂഡല്‍ഹി: സിഗരറ്റ് പായ്ക്കറ്റിന് പുറത്ത് ആരോഗ്യ മുന്നറിയിപ്പ് നല്‍കുന്നതിനെതിരായ കര്‍ണാടക ഹൈക്കോടതി വിധിയെ സുപ്രീംകോടതി താല്‍ക്കാലികമായി റദ്ദ് ചെയ്തു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് വിധിക്കെതിരെ താല്‍ക്കാലിക സ്‌റ്റേ നല്‍കിയിരിക്കുന്നത്.

സിഗരറ്റ് പായ്ക്കറ്റില്‍ 85 ശതമാനം ഭാഗത്ത് ചിത്രം സഹിതം ആരോഗ്യ മുന്നറിയിപ്പ് നല്‍കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് കര്‍ണാടക ഹൈക്കോടതി ഡിസംബര്‍ 15ന് വിധി പുറപ്പെടുവിച്ചത്. ഇതിനെ ചോദ്യം ചെയ്ത് കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് താല്‍ക്കാലിക സ്‌റ്റേ അനുവദിച്ചത്.

സിഗരറ്റ് വലിക്കുമ്പോള്‍ അത് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമല്ല കുടുംബാംഗങ്ങള്‍ക്കും ചുറ്റുപാടുമുള്ളവരെയും ആരോഗ്യകരമായി ബാധിക്കുന്നുവെന്ന് അറ്റോണി ജനറല്‍ വാദിച്ചു. ഹര്‍ജിയില്‍ കേന്ദ്രത്തിനെതിരെ വാദവുമായെത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സിഗരറ്റ് പായ്ക്കറ്റിലെ മുന്നറിയിപ്പ് തല്‍ക്കാലം അമ്പത് ശതമാനം ഭാഗത്തേക്ക് ആക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് വിശദമായി വാദം കേള്‍ക്കാമെന്നും കോടതിയെ അറിയിച്ചു. എന്നാല്‍ സുപ്രീംകോടതി കര്‍ണ്ണാടക ഹൈക്കോടതി വിധിക്കെതിരെ താല്‍ക്കാലിക സ്‌റ്റേ പറപ്പെടുവിക്കുകയാണുണ്ടായത്.

INDIANEWS24.COM NEWDELHI

Leave a Reply