jio 800x100
jio 800x100
728-pixel-x-90
<< >>

സിഗരറ്റ് പായ്ക്കറ്റായി മാത്രം വിറ്റാല്‍ മതിയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി:പുകവലി നിയന്ത്രിക്കുന്നതിന് പുത്തന്‍ പരിഷ്‌കാരവുമായി കേന്ദ്ര സര്‍ക്കാര്‍.പത്ത് സിഗരറ്റുകളടങ്ങിയ ഒരു പായ്ക്കറ്റ് മാത്രമേ കടകളിലൂടെ വില്‍ക്കാവൂ എന്നാണ് കേന്ദ്ര തീരുമാനം.കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയാണ് പാര്‍ലമെന്റില്‍ അറിയിച്ചത്.

രാജ്യത്ത് 70 ശതമാനത്തോളം പേര്‍ ചില്ലറയായി സിഗരറ്റ് വാങ്ങി വലിക്കുന്നവരാണെന്ന് പുകവലിയെ കുറിച്ച് പഠനം നടത്തിയ വിദഗ്ധ സംഘം പറയുന്നു.ഒരു പായ്ക്കറ്റ് സിഗരറ്റ് ഒരുമിച്ച് വാങ്ങി വലിക്കുന്നവര്‍ വളരെ കുറച്ചേയുള്ളു.ഈ സാഹചര്യത്തില്‍ പുതിയ നിയന്ത്രണം കൊണ്ടുവരുന്നതോടെ രാജ്യത്തെ പുകവലി എട്ട് മുതല്‍ പത്ത് ശതമാനം വരെ കുറയ്ക്കാനാകുമെന്നാണ് ആരോഗ്യമന്ത്രാലയം കണക്കുകൂട്ടുന്നത്.കൂടാതെ പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള പ്രായം ഉയര്‍ത്താനും സാധ്യതയുണ്ട്.പ്രായപൂര്‍ത്തിയാകാത്തവര്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചു കണ്ടാല്‍ 2003ലെ നിയമം ഉപയോഗിച്ച് വലിയ പിഴ ചുമത്താനും നിര്‍ദേശമുണ്ട്.

സിഗരറ്റ് വ്യവസായത്തില്‍ നിന്നും പ്രതിവര്‍ഷം 25,000 കോടി രൂപ നികുതിയായി സര്‍ക്കാരിലേക്ക് ലഭിക്കുന്നുണ്ട്.വരുമാനത്തില്‍ കുറവ് വന്നാലും ജനങ്ങളുടെ ആരോഗ്യം സുരക്ഷിതമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.എന്നാല്‍ പുതിയ തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് കേന്ദ്രത്തിന് പാര്‍ലമെന്റില്‍ അംഗീകാരം നേടേണ്ടിവരും.

INDIANEWS24 NEWDELHI

Leave a Reply