728-pixel-x-90-2-learn
728-pixel-x-90
<< >>

സിഖ് മത പ്രചാരകര്‍ യുകെയില്‍ മുങ്ങി

മാഞ്ചസ്റ്റര്‍ :ഇംഗ്ലണ്ടില്‍ സിഖ് മതത്തിന്റെ ധര്‍മ്മോപദേശകാരായി എത്തിയ ശേഷം മുങ്ങിയവര്‍ക്ക് വേണ്ടി ഇമിഗ്രേഷന്‍ വിഭാഗം ഇംഗ്ലണ്ടില്‍ വ്യാപകമായി തിരച്ചില്‍ നടത്തി.പത്തൊന്‍പത് പേര്‍ അറസ്റ്റിലായിട്ടുണ്ട്.ഖല്‍സാ മെഷിനറി സൊസൈറ്റി എന്ന പേരില്‍ മാഞ്ചസ്റ്റര്‍ കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന സിഖ് സാംസ്കാരിക കേന്ദ്രമാണ് അനധികൃത കുടിയേറ്റക്കാരെ യുകെയില്‍ എത്തിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന് അധികൃതര്‍ വ്യക്തമാക്കി.

Birmingham, Hounslow, Leicester, Luton, Slough, Southall ,Southampton. എന്നീ സ്ഥലങ്ങളില്‍ എല്ലാം ഒരേ സമയം റെയിഡ് നടന്നു.ഇപ്പോള്‍ ആരംഭിചിരിക്കുന്ന നടപടി വളരെ വിപുലമായി അസൂത്രണം ചെയിത് നടപ്പാക്കുന്ന ഒന്നാണ് എന്ന് ഹോം ഒഫീസിന്റെ ഇമിഗ്രഷന്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സംഘത്തില്‍ പ്രധാനിയായ നിക്ക് വുഡ് മാദ്ധ്യമങ്ങളെ അറിയിച്ചു.

ഇംഗ്ലണ്ടിലെ സിഖ് സമൂഹത്തെ ഏകോപിപ്പിച്ചു പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സാംസ്കാരിക സംഘടന എന്ന നിലയിലാണ് സിഖ് സാംസകാരിക കേന്ദ്രം പ്രവര്‍ത്തിച്ചു വരുന്നത്.രാഷ്ട്രീയമോ സാമ്പത്തികമോ ഇല്ലാതെ സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ എന്നാണ് ഖല്‍സാ മിഷനറി സൊസൈറ്റി അവകാശപ്പെടുന്നത്.എന്നാല്‍ ഇപ്പോള്‍ ഉണ്ടായ  സംഭവ വികസങ്ങള്‍ക്ക് ശേഷം ഖല്‍സാ കേന്ദ്രം ഇത് വരെ ഔദ്യോഗിക പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

അടുത്ത കാലത്തായി യുകെയില്‍ നിലവിലുള്ള സര്‍ക്കാരിന്റെ പല കുടിയേറ്റ വിരുദ്ധ നടപടികള്‍ക്കെതിരെ സിഖ് സമൂഹത്തിന് മേല്‍കൈ ഉള്ള നിരവധി സംഘടനകള്‍ പരസ്യമായി രംഗത്ത് വന്നിരുന്നു.സിഖ് സമൂ ഹത്തിന് നേരെ ഉയര്‍ന്ന്‍ വന്നിരിക്കുന്ന ആരോപണം ഈ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വന്‍ പ്രഹരം ആണ് നല്‍കിയിരിക്കുന്നത്.

 

 

Leave a Reply