728-pixel-x-90-2-learn
728-pixel-x-90
<< >>

സിക വൈറസ് മൂലം ടെക്‌സാസില്‍ ആദ്യമരണം

ഹൂസ്റ്റണ്‍: ലോകത്തെ ഞെട്ടിക്കുന്ന സിക വൈറസ് മൂലം അമേരിക്കയിലെ ടെക്‌സാസില്‍ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു.ടെക്‌സാസ് സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഇതുസംബന്ധിച്ച് സ്ഥിരീകരണം നല്‍കി.ചൊവ്വാഴ്ച്ച ഹൂസ്റ്റണിലെ കൗണ്ടിയില്‍ ഒരു നവജാത ശിശുവാണ് സിക വൈറസ് മൂലം മരിച്ചത്.

സിക വൈറസ് രോഗബാധിതയായ കുഞ്ഞ് തല ചെറുതാകുക(മൈക്രോ സഫലി),തലച്ചോറിന് പൂര്‍ണ്ണ വളര്‍ച്ചയില്ലാതിരിക്കുക തുടങ്ങിയ രോഗ ലക്ഷണങ്ങളോടുകൂടിയാണ് ജനിച്ചത്.അമേരിക്കയില്‍ ജനിച്ച 15 കുഞ്ഞുങ്ങളില്‍ ഇതേവരെ സിക വൈറസ് പിടിപെട്ടിട്ടുണ്ട്. കൂടാതെ ആയിരത്തിലധികം ഗര്‍ഭസ്ത സ്ത്രീകളില്‍ വൈറസിന്റെ ലക്ഷണങ്ങളും കണ്ടെത്താനായി.ഇത് വീണ്ടും ഉയരാനാണ് സാധ്യതയെന്നാണ് അധികൃതര്‍ പറയുന്നത്.

പ്രത്യകതരം കൊതുകളിലൂടെയാണ് വൈറസ് വ്യാപിക്കുന്നത്.കൊതുകുകളെ നശിപ്പിക്കുന്നതിനും വളരാനുള്ള സാഹചര്യം ഒഴിവാക്കാനും നടപടി സ്വീകരിക്കണമെന്ന് സി ഡി സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അമേരിക്കയില്‍ ഇതുവരെ ഏഴായിരത്തിലധികം പേര്‍ക്കാണ് വൈറസ് മൂലം രോഗം പിടിപെട്ടിരിക്കുന്നത്.

INDIANEWS24.COM Houston

Leave a Reply