jio 800x100
jio 800x100
728-pixel-x-90
<< >>

സാഹസിക സെല്‍ഫികള്‍ക്ക് മുന്നറിയിപ്പ്‌

ദുബായ്:അപകടകരമാം വിധം സെല്‍ഫി എടുക്കുന്നതിനെതിരെ ദുബായ് മുന്‍സിപ്പാലിറ്റിയുടെ കര്‍ശന മുന്നറിയിപ്പ്.അതിസാഹസികമായി സെല്‍ഫിയെടുക്കുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത്.

കെട്ടിട ഉടമകളും ചുമതലയുള്ളവരും ഇക്കാര്യത്തില്‍ അതീവജാഗ്രത പാലിക്കണമെന്നു മുനിസിപ്പാലിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് മുഹമ്മദ് ഷെറീഫ് പറഞ്ഞു. ഇതുസംബന്ധിച്ചു കെട്ടിട ഉടമകള്‍ക്കും സുരക്ഷാ ചുമതലയുള്ളവര്‍ക്കും മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.മുന്‍കൂട്ടി അനുമതി വാങ്ങി സുരക്ഷാ മുന്‍കരുതലുകള്‍ പൂര്‍ണ്ണമായും പാലിച്ചുള്ള സാഹസിക വിനോദങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു.

INDIANEWS24.COM Gulf Desk

Leave a Reply