പോയ വര്‍ഷം മലയാള സിനിമ സ്വന്തമാക്കിയ പേരുകള്‍ക്ക് നിരവധി അവകാശവാദങ്ങളാണ് താരാരാധകരും സിനിമാ പ്രേമികളും നല്‍കുന്നത്.ഹിറ്റ് ചിത്രങ്ങളെ ആധാരമാക്കിയാണ് എല്ലാവരും വാദങ്ങളുന്നയിക്കുന്നത്.പൃഥ്വിരാജ് ആണ് മുന്നില്‍ നില്‍ക്കുന്നതെന്ന് ചിലര്‍.മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ലിസ്റ്റില്‍ മുന്‍ നിരയില്‍ തന്നെയുണ്ട്.യുവാക്കളെ ഏറെ ത്രസിപ്പിച്ച പ്രേമവും തൊട്ടു പിന്നാലെയെത്തിയ സംസ്ഥാന അവാര്‍ഡും നിവിന്‍ പോളിയെ പലര്‍ക്കും പ്രിയങ്കരനാക്കി.എന്നാല്‍ സാറ്റ്ലൈറ്റ് റേറ്റില്‍ എല്ലാവരെയും കടത്തിവെട്ടി 2015ല്‍ ഒന്നാമതെത്തി നില്‍ക്കുന്നത് സുപ്പര്‍ താരം മോഹന്‍ലാല്‍ തന്നെയാണ്.
2015 വമ്പന്‍ ഹിറ്റുകളെ മറികടക്കാന്‍ പോന്ന ഒരു സിനിമ പോലും ലാലിന്റേതായില്ലെങ്കിലും റിലീസ് ചെയ്ത എല്ലാ ചിത്രങ്ങള്‍ക്കും വലിയ സാറ്റലേറ്റ് റേറ്റാണ് ലഭിച്ചത്.രഞ്ജിത്തിന്റെ സംവിധാനത്തിലിറങ്ങിയ ലോഹം,ജോഷിയുടെ ലൈലാ ഓ ലൈലാ,മഞ്ജുവാര്യര്‍ നായികയായെത്തിയ സത്യന് അന്തിക്കാട് ചിത്രം എന്നും എപ്പോഴും,രസം എന്നീ ചിത്രങ്ങളെല്ലാം മിനിസ്ക്രീനില്‍ കാഴ്ച്ചകാര് കൂടുതലായുണ്ടെന്നാണ് റിപ്പോര്‍ട്ട്.മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് ചാനലുകള്‍ നല്കിയ സാറ്റ്ലൈറ്റ് അവകാശ തുക ആറ് കോടി രൂപയ്ക്ക് മുകളിലാണെന്നാണ് പറയുന്നത്.ലാലിന്റെ ചിത്രങ്ങള്‍ക്ക് മലയാളം ചാനലുകളില്‍ റിപ്പീറ്റഡ് ഓഡിയന്‍സ് കൂടുതലായുള്ളതിനാലാണ് 2015 മോഹന്‍ലാലിന്റെ വര്‍ഷമാകാന്‍ കാരണമെന്ന് അഭിപ്രായമുയരുന്നത്.
INDIANEWS24.COM Movies