728-pixel-x-90-2-learn
728-pixel-x-90
<< >>

സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ഇക്കൊല്ലം ചൈനയെ മറികടക്കുമെന്ന് ഐ എം എഫ്‌

വാഷിംഗ്ടണ്‍: സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ഇക്കൊല്ലം ചൈനയെ മറികടക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്(ഐ എം എഫ്). ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനു മുന്നോടിയായി പ്രസിദ്ധീകരിച്ച ലോക സാമ്പത്തിക ദര്‍ശനത്തിലാണ് ഐ എം എഫിന്റെ പ്രവചനം ഉള്ളത്.

2018ല്‍ ഇന്ത്യ 7.4 ശതമാനം വളര്‍ച്ച കൈവരിക്കുമ്പോള്‍ ചൈനയ്ക്ക് 6.8 ശതമാനം വളര്‍ച്ച നേടാനേ സാധിക്കുകയുള്ളുവെന്ന് ലോക സാമ്പത്തിക ദര്‍ശനത്തില്‍ പറയുന്നു. തൊട്ടടുത്ത വര്‍ഷവും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുതിക്കുക തന്നെ ചെയ്യും. 2019ല്‍ ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിക്കും. എന്നാല്‍ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുന്ന ചൈനയുടെ വളര്‍ച്ച അപ്പോഴേക്കും 6.4 ശതമാനമായി കുറയുമെന്നും ഐ എം എഫ് പ്രവചിക്കുന്നു.

മറ്റ് വികസ്വര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ വന്‍ വളര്‍ച്ചാ സാധ്യതയാണ് ഇന്ത്യയ്ക്കുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ മേഖലകളിലെ പരിഷ്‌കാരങ്ങള്‍, നിക്ഷേപത്തിനുള്ള അവസരം വര്‍ധിക്കുന്നത് തുടങ്ങിയവയും പരിഷ്‌കരണ നടപടികളും ഇന്ത്യയുടെ സാധ്യത കൂട്ടുന്നു.

INDIANEWS24.COM International Desk

Leave a Reply