728-pixel-x-90-2-learn
728-pixel-x-90
<< >>

സാമ്പത്തികശേഷി ഉള്ള ഭാര്യക്ക്‌ ജീവനാംശം നല്‍കേണ്ടതില്ല: മുംബൈ ഹൈക്കോടതിയുടെ സുപ്രധാന വിധി

മുംബൈ: ജീവനാംശം സംബധിച്ച് മുംബൈ ഹൈക്കോടതിയുടെ സുപ്രധാന വിധി. ഭാര്യക്ക് സാമ്പത്തികശേഷിയുണ്ടെങ്കില്‍ ഭര്‍ത്താവ് ചെലവിന് നല്‍കേണ്ട എന്ന വിധി പുറപ്പെടുവിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. നല്‍കിയ കേസിലാണ് ഉത്തരവ്.

ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ഭര്‍ത്താവ് നിതിന്‍ ശര്‍മ മാസം 15,000 രൂപ ചെലവിന് നല്‍കണമെന്നാവശ്യപ്പെട്ട് വേര്‍പിരിഞ്ഞ് താമസിക്കുന്ന അന്ധേരി സ്വദേശിയായ ഷീല ശര്‍മ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ വിജയ കപ്‌സെ തഹില്‍രാമണി, പി.എന്‍.ദേശ്മുഖ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
receipt

ഷീലയുടെ പേരില്‍ 50ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും മ്യൂച്വല്‍ഫണ്ട് നിക്ഷേപവുമുള്ളതായി കോടതി കണ്ടെത്തിയിരുന്നു. ഇതുപ്രകാരം പ്രതിമാസം 37,500 രൂപ പലിശയിനത്തില്‍മാത്രം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഭര്‍ത്താവിന്റെ കൂടി പണം ഉപയോഗിച്ച് വാങ്ങിയ ഫ്ലാറ്റിലാണ് താമസിക്കുന്നതെന്നും ഫ്ലാറ്റ് ഇപ്പോള്‍ ഷീലയുടെ പേരിലാണെന്നും കോടതി കണ്ടെത്തുകയുണ്ടായി.ഇതിനു പുറമെയാണ് 15,000 രൂപ ചെലവിന് നല്‍കണമെന്ന് ആവശ്യപ്പെട്ടത്. 2007 മുതല്‍ ഇവര്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഇവരുടെ രണ്ടു മക്കളും വിവാഹം കഴിഞ്ഞു വിദേശത്ത് താമസിക്കുകയാണ്.

INDIANEWS24 MUMBAI

Leave a Reply