728-pixel-x-90-2-learn
728-pixel-x-90
<< >>

സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍സമ്മാനം ” അമേരിക്കയ്ക്ക്”

സ്റ്റോക്ക്‌ഹോം: സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍സമ്മാനം  മൂന്ന് അമേരിക്കന്‍ പ്രൊഫസര്‍മാര്‍ പങ്കുവെച്ചു. യൂജിന്‍ ഫാമ, പീറ്റര്‍ ഹാന്‍സന്‍, റോബര്‍ട്ട് ജെ ഷില്ലര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം.ആസ്തിമൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട പ്രായോഗികവിശകലനത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയതാണ് ഇവരെ നോബല്‍ ജേതാക്കളാക്കിയത്.

യൂജിന്‍ ഫാമ, പീറ്റര്‍ ഹാന്‍സന്‍ എന്നിവര്‍  ചിക്കാഗോ സര്‍വകലാശാലയിലെ പ്രൊഫസര്‍മാരാണ്. റോബര്‍ട്ട് ജെ ഷില്ലര്‍ യേല്‍ സര്‍വകലാശാലയിലെ അധ്യാപകനാണ് . സമ്മാനത്തുകയായ 7.6 കോടിരൂപ മൂന്നുപേര്‍ക്കുമായി പങ്കുവെക്കും.ഓഹരി, ബോണ്ട്, കടപ്പത്രങ്ങള്‍ എന്നിവയിലുള്ള നിക്ഷേപങ്ങളെക്കുറിച്ച് ഇവര്‍ നടത്തിയ പഠനം നിക്ഷേപരീതിയെത്തന്നെ സ്വാധീനിച്ചവയാണ്.
ആസ്തികളുടെ വില നിര്‍ണയിക്കുന്ന സിദ്ധാന്തങ്ങള്‍ പരിശോധിക്കാന്‍ സഹായകമായ രീതി സ്റ്റാറ്റിസ്റ്റിക്‌സിന്റെ അടിസ്ഥാനത്തില്‍ വികസിപ്പിച്ചതാണ് ഹാന്‍സനെ സമ്മാനാര്‍ഹനാക്കിയത്.ഹ്രസ്വകാലത്തേക്ക് ഓഹരിവിലകള്‍ പ്രവചിക്കുന്നതിലുള്ള സങ്കീര്‍ണതകള്‍ സിദ്ധാന്തവത്കരിച്ചതാണ് യൂജിന്റെ നേട്ടം. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ലാഭവിഹിതത്തെ അപേക്ഷിച്ച് ഓഹരിവിലകള്‍ മാറിക്കൊണ്ടിരിക്കുന്നതുമായി ബന്ധപ്പെട്ട് 1980-ല്‍ നടത്തിയ കണ്ടെത്തലാണ് ഷില്ലര്‍ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.

മുന്‍ വര്‍ഷങ്ങളിലും ഏറിയ പങ്കും അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞരാണ് സാമ്പത്തികനൊബേല്‍ നേടിയത്. 2003-2013 കാലഘട്ടങ്ങളിലായി നോബല്‍   പുരസ്‌കാരം നേടിയ ഇരുപത് പേരില്‍ പതിനേഴ് പേരും അമേരിക്കന്‍ പൌരത്വമുള്ളവരാണ്.

INDIA NEWS TEAM

Leave a Reply