jio 800x100
jio 800x100
728-pixel-x-90
<< >>

സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് കരട് വിജ്ഞാപനം പുറത്തിറങ്ങി,പരാതികള്‍ സ്വീകരിച്ചു തുടങ്ങി

കൊച്ചി:സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.പരാതികളും ആക്ഷേപങ്ങളും ജൂണ്‍ 8 വരെ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എം.ജി.രാജമാണിക്യം അറിയിച്ചു.കരട് പ്രസിദ്ധീകരിച്ചു 21 ദിവസങ്ങള്‍ക്ക് ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കില്ല.കരട് ലിസ്റ്റിന്റെ സൂക്ഷ്മ പരിശോധനയ്ക്ക് മേയ് 28നകം ഗ്രാമസഭ വിളിച്ചുകൂട്ടാന്‍ കളക്ടര്‍ ബ്ലോക്ക്‌ ഡെവലപ്പ്മെന്‍റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു.

നിര്‍ദ്ദേശങ്ങളും പരാതിയും സ്വീകരിക്കാനുള്ള അപേക്ഷാഫോറം ചാര്‍ജ് ഓഫീസര്‍മാര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്.കോര്‍പ്പറേഷന്‍,മുനിസിപ്പല്‍,ബ്ലോക്ക്‌ ഓഫീസുകളിലും കളക്ട്രേറ്റിലും അപേക്ഷാഫോറം സൌജന്യമായി ലഭിക്കും.എന്‍.ഐ.സി വെബ്സൈറ്റുകളില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

Source : PRD,Govt of Kerala

Leave a Reply