728-pixel-x-90-2-learn
728-pixel-x-90
<< >>

സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചു : തെറ്റ് തിരുത്താന്‍ അവസരം

സംസ്ഥാനത്തെ എല്ലാ ജില്ലകളുടെയും സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്റെ പുതുക്കിയ കരട് പ്രസിദ്ധീകരിച്ചു. 2012 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ നടന്ന സെന്‍സസിലുള്‍പ്പെട്ടിരുന്ന മുഴുവന്‍ കുടുംബങ്ങളുടെയും ജാതി ഒഴികെയുള്ള വിവരങ്ങള്‍ കരട് പട്ടികയിലുണ്ട്.

ഗ്രാമപഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍/ബ്ലോക്ക് ആഫീസുകളില്‍ കരട് പട്ടിക പരിശോധനയ്ക്ക് ലഭിക്കും.secc.gov.in/rdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും കരട് പട്ടിക ലഭ്യമാണ്.

പ്രസിദ്ധീകരിച്ച വിവരങ്ങളില്‍ തെറ്റായവ തിരുത്തുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. സെന്‍സസ് സമയത്ത് വിവരങ്ങള്‍ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും പേരു ചേര്‍ക്കാം. ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ക്കാണ് പരാതി സമര്‍പ്പിക്കേണ്ടത്. പരാതികളില്‍ ഏഴ് ദിവസത്തിനകം തീര്‍പ്പ് കല്പിക്കും. പ്രാഥമിക തീര്‍പ്പില്‍ തൃപ്തരാകാത്തവര്‍ക്ക് ജില്ലാതലത്തില്‍ അപ്പീല്‍ നല്‍കാം. അപ്പീലുകള്‍, പ്രാഥമിക തീര്‍പ്പ് തീയതി മുതല്‍ ഏഴ് ദിവസത്തിനകം സമര്‍പ്പിക്കണം.

അപേക്ഷാഫോറം ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ ലഭിക്കും. 

Leave a Reply