728-pixel-x-90-2-learn
728-pixel-x-90
<< >>

സാമുവല്‍സിന് സെഞ്ച്വറി; ഇന്ത്യയുടെ ലക്ഷ്യം 322 റണ്‍സ്‌

കൊച്ചി:കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 322 റണ്‍സ്.മര്‍ലോണ്‍ സാമുവല്‍സിന് സെഞ്ച്വറി.ബോളര്‍മാര്‍ നിരാശപ്പെടുത്തിയ പ്രകടനത്തില്‍ ഇന്ത്യ വഴങ്ങിയത് 30 എക്‌സ്ട്രാ റണ്‍സുകള്‍.

മര്‍ലോണ്‍ സാമുവല്‍സും ദിനേശ് രാംദിന്നും ചേര്‍ന്ന നാലാം വിക്കറ്റില്‍ നേടിയ 165 റണ്‍സിന്റെ കൂട്ടുകെട്ടാണ് വിന്‍ഡീസ് സ്‌കോറിന് അടിത്തറയേകിയത്.നാല് സിക്‌സറും 11 ഫോറുകളുമടക്കം സാമുവല്‍ പുറത്താകാതെ 116 പന്തില്‍ 126 റണ്‍സ് നേടി.ഭേദപ്പെട്ട തുടക്കം കിട്ടിയെങ്കിലും 34 റണ്ണാകുമ്പോഴേക്കും ഓപ്പണറായി ഇറങ്ങിയ നയാകന്‍ ബ്രാവോയുടെ വിക്കറ്റ് നഷ്ടമായി.തുടര്‍ന്ന് സ്‌കോറിങിന് വേഗത കൂടിയില്ലെങ്കിലും ഒരു ഘട്ടത്തിലും വിരസമായ മന്ദഗതിയിലേക്ക് പോയില്ല.വിന്‍ഡിസ് സ്‌കോര്‍ നൂറ് തികയും മുമ്പേ വ്യക്തിഗത സ്‌കോര്‍ 46 ല്‍ നില്‍ക്കെ ഓപ്പണര്‍ ഡ്വെയിന്‍ സ്മിത്തിനെ രവീന്ദ്ര ജഡേജ ബോള്‍ഡാക്കി.തുടര്‍ന്ന് ക്രീസിലെത്തിയ മാര്‍ലോണ്‍ സാമുവല്‍സ് ഫോമിലേക്കുയര്‍ന്നു.120 റണ്ണാകുമ്പോഴേക്കും മൂന്നാമന്‍ ഡാരെന്‍ ബ്രാവോയുടെ വിക്കറ്റും നഷ്ടമായി.സ്പിന്നര്‍ അമിത് മിശ്രയുടെ പന്തില്‍ ശിഖര്‍ ധവാന്‍ പിടികൂടി.

നാലാംവിക്കറ്റില്‍ സാമുവല്‍സും രാംദിനും ഒരുമിച്ചതോടെ കളിയുടെ ഗതി മാറി.വിന്‍ഡിസ് ബാറ്റ്‌സ്മാന്‍മാര്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചെങ്കിലും ഇന്ത്യന്‍ ബൗളിങ്ങ് അമ്പേ പരാജയപ്പെടുന്ന കാഴ്ച്ചയ്ക്ക് കലൂര്‍ സ്റ്റേഡിയം സാക്ഷിയായി.പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് ടോസ് നേടിയിട്ടും ഫീല്‍ഡിംങ് തിരഞ്ഞെടുത്ത നായകന്‍ ധോണിയുടെ തീരുമാനം ന്യായീകരിക്കാന്‍ ബോളര്‍മാര്‍ക്കു കഴിഞ്ഞില്ല.എക്‌സ്ട്രാ ബോളുകളിലൂടെ മൂന്നോവറോളം ഇന്ത്യയ്ക്ക് കൂടുതലായി എറിയേണ്ടിവന്നു.പേസര്‍ ഭൂവനേശ്വര്‍ കുമാര്‍ ഒഴികെ ആര്‍ക്കും വിന്‍ഡിസ് സ്‌കോര്‍ നിയന്ത്രിക്കാനായില്ല.പത്തോവറില്‍ 38 റണ്‍ വഴങ്ങിയ ഭൂവനേശ്വറിന്റെത് മാത്രമാണ് ഇന്ത്യന് നിരയിലെ മെച്ചപ്പെട്ട പ്രകടനം.

ഇരുപത്തി മൂന്നാം ഓവറില്‍ ഒത്തുചേര്‍ന്ന നാലാം വിക്കറ്റ് നാല്‍പ്പത്തിയാറാം ഓവറിലാണ് പിരിഞ്ഞത്.രണ്ട് സിക്‌സറും അഞ്ച് ബൗണ്ടറികളും പറത്തിയ രാംദിന്‍ മുഹമ്മദ് ഷാമിയുടെ പന്തിലാണ് പുറത്തായത്.വിന്‍ഡീസ് സ്‌കോര്‍ അപ്പോഴേക്കും 285 പിന്നിട്ടിരുന്നു.തുടര്‍ന്നും വിക്കറ്റുകള്‍ മറുവശത്ത് വീണുകൊണ്ടിരുന്നെങ്കിലും സാമുവല്‍സിന്റെ ബാറ്റില്‍ നിന്നും ഉജ്ജ്വല ഷോട്ടുകള്‍ പിറക്കുന്നതില്‍ കുറവൊന്നും വന്നില്ല.കളി അവസാനിക്കുമ്പോള്‍ വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് നേടി.സാമുവല്‍സിന് കൂട്ടായി പത്ത് റണ്‍സുമായി ഡാരന്‍ സമി പുറത്താകാതെ നിന്നു.

INDIANEWS24.COM KOCHI

Leave a Reply