728-pixel-x-90-2-learn
728-pixel-x-90
<< >>

സാന്ത്വന പരിചരണം

കേരളത്തില്‍ ഏറ്റവുമധികം രക്തദാന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ്. സിപിഐ എം തൊഴിലാളിവര്‍ഗ വിപ്ലവപാര്‍ടിയാണ്. അപകടത്തില്‍പെട്ടോ അസുഖം ബാധിച്ചോ രക്തം വേണ്ടിവരുന്ന ഘട്ടത്തില്‍ ഏതുരാഷ്ട്രീയക്കാരനായാലും സിപിഐ എമ്മിന്റെയോ വിവിധ വര്‍ഗ-ബഹുജന സംഘടനകളുടെയോ പ്രവര്‍ത്തകരെ സമീപിക്കുന്നതും ഓഫീസുകളിലേക്ക് കടന്നുചെല്ലുന്നതും സര്‍വസാധാരണമാണ്. എല്ലാത്തരത്തിലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളും രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായിത്തന്നെ കാണാന്‍ കഴിയുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. എങ്ങെങ്ങ് മനുഷ്യര്‍ ദുരിതമനുഭവിക്കുന്നുവോ അങ്ങോട്ടേയ്ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങുമായി എത്തേണ്ടവരാണ്; എത്തുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. കേരളത്തിന്റെ ചരിത്രമെടുത്താല്‍, കമ്യൂണിസ്റ്റ് പാര്‍ടിയുടെ തുടക്കംമുതല്‍തന്നെ, രോഗബാധയേറ്റും പട്ടിണികിടന്നും കഷ്ടപ്പെടുന്നവര്‍ക്ക് സ്വയംമറന്ന് സാന്ത്വനമേകിയതിന്റെ ചരിത്രവും തെളിഞ്ഞുകാണാം. മാരകമായ വസൂരിരോഗം നാട്ടിലാകെ…

Leave a Reply