728-pixel-x-90-2-learn
728-pixel-x-90
<< >>

സാനിയയ്ക്ക് ഖേല്‍ രത്‌ന, മലയാളി താരം ശ്രീജേഷിന് അര്‍ജുന അവാര്‍ഡ്‌

ന്യൂഡല്‍ഹി:ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് കായിക രംഗത്ത് രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയായ ഖേല്‍ രത്‌ന പുരസ്‌കാരം.മറ്റ് കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതില്‍ മലയാളി ഹോക്കിതാരം പി ആര്‍ ശ്രീജേഷിന് അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹനായി.ഇവരെ കൂടാതെ എം ആര്‍ പൂവമ്മ,സരിതാദേവി,രോഹിത്ശര്‍മ്മ,ജിത്തുറായ് എന്നിവരാണ് അര്‍ജുന പുരസ്‌കാരം ലഭിച്ച മറ്റു താരങ്ങള്‍.

ഒടുവില്‍ നടന്ന വിംബിള്‍ഡെണ്‍ വനിതാ ഡബിള്‍സില്‍ ജേതാവാകുകയും വനിതകളുടെ ഡബിള്‍സ് ടെന്നീസ് റാങ്കിങ്ങില്‍ ഒന്നാമതെത്തുകയും ചെയ്തതാണ് സാനിയയെ കായിക രംഗത്തെ പരമോന്നത ബഹുമതിക്ക് അര്‍ഹയാക്കിയത്.2014ല്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും താരം സുവര്‍ണ നേട്ടം കൈവരിച്ചിരുന്നു.ടെന്നിസില്‍ നിന്നും ആദ്യമായാണ് ഒരു വനിതയ്ക്ക് ഖേല്‍രത്‌ന ലഭിക്കുന്നത്.

നീണ്ട കാലയളവിന് ശേഷം ഏഷ്യന്‍ ഗെയിംസില്‍ ഹോക്കിയിലെ സ്വര്‍ണ്ണ നേട്ടം തിരികെപിടിക്കാനായത് ശ്രീജേഷ് എന്ന മലയാളി ഗോള്‍കീപ്പറിന്റെ കരുത്തിലായിരുന്നു.എറണാകുളം കിഴക്കമ്പലം കുമാരപുരം എരുമേലി പറാട്ട് വീട്ടില്‍ പി വി രവീന്ദ്രന്റെയും ഉഷയുടെയും മകനാണ് ശ്രീജേഷ്.ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഷൂട്ടൗട്ടില്‍ വിജയം സമ്മാനിച്ചതു ശ്രീജേഷിന്റെ മികവായിരുന്നു. തിരുവനന്തപുരം ജിവി രാജാ സ്‌കൂളിലൂടെ വളര്‍ന്ന ശ്രീ, ലോക ഹോക്കിയിലെ മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളാണ്.

INDIANEWS24.COM Sports Desk

Leave a Reply