728-pixel-x-90-2-learn
728-pixel-x-90
<< >>

ഒരു ഇരുട്ടടി കൂടി : ബസ്‌ ചാര്‍ജ് മിനിമം 7 രൂപ ???

തിരുവനന്തപുരം : സാധാരണക്കാരന് ഒരു ഇരുട്ടടി കൂടി സമ്മാനിക്കുവാനൊരുങ്ങുകയാണ് ഭരണകൂടം. ഡീസല്‍ വിലയും പ്രവര്‍ത്തനചെലവും “വര്‍ദ്ധിച്ചിരിക്കുന്ന” സാഹചര്യത്തില്‍  ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ജസ്റ്റീസ് സി. രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. മിനിമം ബസ് ചാര്‍ജ് ഏഴുരൂപയാക്കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതോടൊപ്പം, കിലോമീറ്ററിന് അഞ്ച് പൈസ വീതം കൂട്ടാനും ശുപാര്‍ശയുണ്ട്.

ഇത് തീരുമാനമാകാന്‍ ഇനി ഒരു മന്ത്രിസഭാ യോഗ ദൂരം മാത്രം. കടുത്ത ജനവികാരം ഉയരുന്ന ഈ തീരുമാനം  തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുവാന്‍ അധികാരികള്‍ നിര്‍ബന്ധിതരായാല്‍ തല്‍ക്കാലം രക്ഷയാകും.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ബസ് ചാര്‍ജ് അഞ്ചില്‍ നിന്നും ആറ് രൂപയാക്കിയത്. ഓര്‍ഡിനറി ബസുകള്‍ക്ക് കിലോമീറ്ററിന് 55 ല്‍ നിന്ന് 58 പൈസയാക്കിയും വര്‍ധിപ്പിച്ചിരുന്നു. പുതിയ ശുപാര്‍ശ പ്രകാരം കിലോമീറ്ററിന് 63 പൈസയായിരിക്കും നിരക്ക്. സാധാരണക്കാര്‍ക്ക് വേണ്ടി ഒരു ” രാമചന്ദ്രന്‍ കമ്മീഷന്‍” എന്നാണാവോ ഉണ്ടാകുക ?

SANU INDIA NEWS

Leave a Reply