728-pixel-x-90-2-learn
728-pixel-x-90
<< >>

സാങ്കേതിക വിദ്യയില്‍ നിപുണരായ ഇന്ത്യന്‍ യുവജനത ലോകത്തെ നാലാം വ്യാവസായിക വിപ്ലവത്തെ നയിക്കുമെന്ന് മുകേഷ് അംബാനി

ന്യൂഡല്‍ഹി: ഇന്ത്യ ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ ശ്രദ്ധേയവും അത്ഭുതപൂര്‍വ്വവുമാണെന്ന്  റിലയന്‍സ് ഇന്‍ഡസ്ട്രീസ്  ചെയര്‍മാന്‍  മുകേഷ് അംബാനി  പറഞ്ഞു.ന്യൂഡല്‍ഹിയില്‍ നടന്ന 24 മത് മൊബൈല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മുകേഷ്.സാങ്കേതിക വിദ്യയില്‍ അതിവൈദഗ്ധ്യമുളള യുവജനത സ്വന്തമായുളള ഇന്ത്യയ്ക്ക് അവരുടെ സഹായത്തോടെ നാലാം വ്യാവസായിക വിപ്ലവത്തെ നയിക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.ലോകത്തിലെ മൂന്നാമത്തെ  സാമ്പത്തിക ശക്തി ആകാനുളള മുന്നേറ്റത്തിലാണ് ഇന്ത്യയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ടെക്നോളജിയുടെ സ്വീകാര്യതയില്‍ 155-ാം നിലയില്‍  നിന്ന് വെറും രണ്ട് വര്‍ഷം കൊണ്ട് മറ്റ് ലോക രാജ്യങ്ങളോടൊപ്പം മുന്‍നിരയിലെത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അംബാനി പറഞ്ഞു.സംരംഭകത്വത്തിന് വളക്കൂറുളള മണ്ണാണ് ഇന്ത്യയെന്നും ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‍വ്യവസ്ഥയെന്ന ഖ്യാതി ഇന്ത്യ നേടിക്കഴിഞ്ഞതായും അംബാനി സമ്മേളനത്തില്‍ പറഞ്ഞു.

INDIANEWS24 BUSINESS DESK

 

Leave a Reply