jio 800x100
jio 800x100
728-pixel-x-90
<< >>

സാങ്കേതിക തികവില്‍ അതിഗംഭീരമായി പി കെ

പി കെ, സാങ്കേതിക തികവുറ്റ ചിത്രം എന്ന് നിസ്സംശയം പറയാവുന്ന സിനിമ.ജീവിക്കാന്‍ വേണ്ടിയുള്ള വിശ്വാസം മറന്ന് വിശ്വാസത്തിനായി ജീവിക്കുന്ന മനുഷ്യരെയും അവര്‍ക്കിടയിലെ അബദ്ധങ്ങളും ചൂണ്ടിക്കാട്ടുന്ന ചിത്രം.എന്നാല്‍ ചലച്ചിത്രകാരന്റെ മുന്‍ഹിറ്റുകള്‍ കവച്ചുവെക്കാന്‍ മാത്രമെത്തിയില്ലെന്നത് വാസ്തവം.

പി കെ എന്ന വാക്കിനെ പത്തുപൈസ കുറവുള്ളയാള്‍ എന്നു മലയാളത്തില്‍ പൂര്‍ണരൂപം നല്‍കിയാലും ന്യായീകരിക്കാം.അന്യഗ്രഹത്തില്‍ നിന്നെത്തുന്ന ഒരാള്‍ ഇവിടെ കാണുന്ന കാഴ്ച്ചകളില്‍ അല്‍ഭുതപ്പെടുന്നതാണ് പ്രമേയം.അയാള്‍ മറ്റുള്ളവരുമായി ആശയങ്ങള്‍ പങ്കുവെക്കുമ്പോള്‍ കുടിച്ചു ലക്കുകെട്ട ബോധമില്ലാത്തയാളായി എല്ലാവരും കാണുന്നു.അങ്ങനെ പരിഹാസപൂര്‍വ്വം ആള്‍ക്കാര്‍ അയാളെ വിളിക്കുന്ന പേരാണ് പി കെ.നമ്മുടെ നാട്ടില്‍ സാധാരണയായി പത്ത്‌പൈസ കുറവുള്ള ആള്‍ക്കാരെ കാണുന്നതുപോലെയാണ് ഇയാളുടെ സംശയങ്ങളെയും പ്രവര്‍ത്തികളെയും എല്ലാവരും കാണുന്നത്.

മനുഷ്യരെ ചിരിപ്പിക്കാനും പരിഹസിക്കാനും മാത്രം തോന്നുന്ന അന്യഗ്രഹത്തില്‍ നിന്നെത്തിയ പി കെ യുടെ സംശയങ്ങള്‍ എന്തെന്ന് ചിത്രത്തില്‍ ഒരു കഥാപാത്രമാകുന്ന കുഞ്ഞുപ്രാവിന്റെ ചോദ്യങ്ങളിലുണ്ട്.ക്ഷേത്രത്തിന് മുകളില്‍ കൂടുകൂട്ടി ഒരു കൂട്ടം പ്രാവുകള്‍ താമസിക്കുന്നുണ്ട്.ഉത്സവങ്ങളും മറ്റും നടക്കുമ്പോള്‍ ആകെ ശബ്ദ കോലാഹലങ്ങള്‍ നിറയുന്നതോടെ ഭയന്നു വിറച്ച പ്രാവുകള്‍ പറന്നകന്ന് ചര്‍ച്ചിനു മേലെ കൂടു കെട്ടുന്നു.അവിടെ പെരുന്നാള്‍ വരുമ്പോള്‍ ബഹളങ്ങള്‍ മുഴങ്ങി സ്വരൈ്യം കെടുമ്പോള്‍ അവ മസ്ജിദിലേക്ക് കുടുമാറ്റുന്നു.അവിടെ ആഘോഷങ്ങള്‍ വരുമ്പോള്‍ തിരിച്ച് വീണ്ടും അമ്പലത്തിലെത്തുന്നു.ഈ സമയത്താണ് ഒരു പ്രാവിന്‍ കുഞ്ഞ് തള്ളപ്രാവിനോട് ചോദിക്കുന്നത്.മനുഷ്യരെന്തിനാ ഹിന്ദുക്കള്‍ മുസ്ലിംകള്‍ എന്നൊക്കെ പറഞ്ഞ് തമ്മില്‍ തല്ലുന്നത് ? അത് മതത്തിന്റെ പേരിലുള്ള വഴക്കാണെന്നു മറുപടിയും പറയും.ചോദ്യം വീണ്ടും തുടരുന്നു….നമ്മള്‍ ക്ഷേത്രത്തിലും,ചര്‍ച്ചിലും,മസ്ജിദിലും പോകാറുണ്ടല്ലോ എന്നിട്ട് പ്രാവ് എന്ന ഒരു പേരല്ലേ ഉള്ളു. പിന്നെ മനുഷ്യര്‍ക്കെന്തിനാ ഹിന്ദു,മുസ്ലിം,ക്രിസ്റ്റ്യന്‍ എന്ന പേര് മനുഷ്യന്‍ എന്ന ഒരു പേര് പോരെ ?

ചിരിച്ചു മറിഞ്ഞു പി കെ കണ്ടിറങ്ങുന്ന വരെയെല്ലാം ഒന്നു ചിന്തിപ്പിക്കാനായെന്നിടത്താണ് ചിത്രത്തിന്റെ വിജയം.സാധാരണയായി അന്യഗ്രഹ ജീവികളെ ബിഗ്‌സ്‌ക്രീനില്‍ എത്തിക്കുമ്പോള്‍ ഗ്രാഫിക്‌സുകൊണ്ട് പ്രേക്ഷകനെ പൊറുതിമുട്ടിക്കുന്ന ഒരു സമ്പ്രദായം ഏത് സിനിമയ്ക്കും ഉണ്ടാകും.എന്നാല്‍ രാജ് കുമാര്‍ ഹിരാനിയുടെ നാലാം ചിത്രം അക്കാര്യത്തില്‍ പ്രേക്ഷകനോട് നൂറ് ശതമാനം നീതി പുലര്‍ത്തിയെന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.പ്രമേയത്തിലും വളരെയേറെ വ്യത്യാസമുണ്ട് സാധാരണ അന്യഗ്രഹ ജീവികളും അതിമാനുഷിക ഭൂതങ്ങളും ഭൂമിയില്‍ എത്തുന്നത് ഗതികേടിലുഴറുന്ന നായകനെയോ നായികയെയോ രക്ഷിക്കുന്ന ദൗത്ത്യവുമായാണ്. ഇവിടെ കഥമാറി, ചിത്രത്തിന്റെ ഗതിയും മാറി.രാജ്കുമാര്‍ ഹിറാനിയുടെ കഴിഞ്ഞ നാല് ചിത്രങ്ങളും സമാനതകളില്ലാത്ത വമ്പന്‍ ഹിറ്റുകളായിരുന്നു.മുന്നാഭായി എം ബി ബി എസ്, ലഗേ രഹോ മുന്നാഭായി, ത്രി ഇഡിയറ്റ്‌സ് എന്നീ ചിത്രങ്ങള്‍ വന്‍ഹിറ്റുകളാക്കിയ ചലച്ചിത്രകാരനില്‍ നിന്നും പ്രതീക്ഷിക്കാവുന്നത് പി കെയില്‍ കാണാനായില്ല.

ഭൂമിയില്‍ നിന്നും തിരിച്ച് അന്യഗ്രത്തിലെത്തുന്ന പി കെ യിലെ അവസാന രംഗത്തിലെ അനാവശ്യ വലിച്ചുനീട്ടലുകള്‍ അരോചകമായി.ആവശ്യമില്ലാത്ത കഥാപാത്രമായി രണ്‍ബീര്‍ സിങ്ങിനെ ഈ രംഗത്ത് കൊണ്ടുവന്നതെന്തിനെന്നും വ്യക്തതയില്ല.

INDIANEWS24.COM MOVIE DESK

Leave a Reply