728-pixel-x-90-2-learn
728-pixel-x-90
<< >>

സാംസങ്ങ് എസ്5 കാനഡ വിപണിയില്‍

ടൊറന്റോ: സാംസങ്ങ് ഗാലക്സി എസ്5 കാനഡയിലെ ചില്ലറവിപണിയില്‍ എത്തി. റോജേഴ്സ്, ബെല്‍, ടെലസ്, വിന്‍ഡ്, ഈസ്റ്റ്ലിങ്ക്, വീഡിയോട്രോണ്‍, വിര്‍ജിന്‍, സാസ്ക് ടെല്‍ എന്നീ  കമ്പനികളുടെ കണക് ഷനൊപ്പം ഗാലക്സി എസ്5 ലഭ്യമാണ്.

രണ്ട് വര്‍ഷത്തെ പ്ലാനിനൊപ്പം 229.99 ഡോളര്‍ ആണ് കുറഞ്ഞ വില. പ്ലാന്‍ ഇല്ലാതെ 730 ഡോളറും.

പൊടിയും വെള്ളവും ഉള്ളില്‍ കടക്കുന്നത്‌ തടയാനുള്ള സംവിധാനം ഉള്‍പ്പെടെ ഒട്ടേറെ പ്രത്യേകതകള്‍ എസ്5ന് ഉണ്ട്. ബാറ്ററി, സ്പീഡ്, കാമറ എന്നിവയുടെ കാര്യത്തില്‍ എസ്5 ഏറെ മുന്നിലാണെന്നും കമ്പനി അവകാശപ്പെടുന്നു. വിരലടയാളം, ഹൃദയമിടിപ്പ്‌ എന്നിവ സ്കാന്‍ ചെയ്യാനും കഴിയും.

One Response to സാംസങ്ങ് എസ്5 കാനഡ വിപണിയില്‍

  1. Jithesh Damodar Reply

    May 5, 2014 at 7:23 PM

    good one

Leave a Reply