728-pixel-x-90-2-learn
728-pixel-x-90
<< >>

സഹീര്‍ ക്രിക്കറ്റ് മതിയാക്കി

ന്യഡല്‍ഹി:പേസ് ബോളര്‍ സഹീര്‍ ഖാന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും വിടവാങ്ങുന്ന അദ്ദേഹം അടുത്ത ഐ പി എല്‍ സീസണില്‍ കൂടി കളിച്ചേക്കും.ഇന്ത്യ ലോകകപ്പ് നേടിയ 2011ല്‍ ബൗളിങ്ങില്‍ ടീം ഇന്ത്യയുടെ നിര്‍ണായക ഘടകമായിരുന്നു സഹീര്‍ ഖാന്‍.

ഇനി മുതല്‍ ആഭ്യന്തര ക്രിക്കറ്റിലും ഒന്നാം ക്ലാസ് ക്രിക്കറ്റിലും സഹീര്‍ ഉണ്ടാവില്ല.2000ത്തില്‍ കെനിയക്കെതിരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു.ഇതേ വര്‍ഷം ബംഗ്ലാദേശിനെതിരെ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റും കളിച്ചുതുടങ്ങി.92 ടെസ്റ്റുകളില്‍നിന്ന് 311 വിക്കറ്റുകളും 200 ഏകദിനങ്ങളില്‍ നിന്ന് 282 വിക്കറ്റുകളും സ്വന്തമാക്കി.

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഇടംകൈയന്‍ പേസറായ സഹീര്‍ കപില്‍ദേവിന് ശേഷം ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍കൂടിയാണ്.താരം കുറേ നാളുകളായി പരുക്കിന്റെ പിടിയിലായിരുന്നു.

INDIANEWS24.COM Sports Desk

Leave a Reply