728-pixel-x-90-2-learn
728-pixel-x-90
<< >>

സല്‍മാന്‍ രാജാവിന്റെ മകന്‍ സൗദിയിലെ പുതിയ കിരീടാവകാശി

റിയാദ്: സൗദി കിരീടാവകാശിയായി സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സര്‍മാനെ നിയമിച്ചു. കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായിരുന്ന മുഹമ്മദ് ബിന്‍ നായിഫിനെ തത്സ്ഥാനത്ത് നിന്നും നീക്കിയാണ് ഇത്.രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്.

31 കാരനായ മുഹമ്മദ് ബിന്‍ സര്‍മാന്‍ ഉപകിരീടാവകാശിയായിരുന്നു.നിലവില്‍ പ്രതിരോധ മന്ത്രിയായ അദ്ദേഹത്തിന് ഇപ്പോള്‍ ഉപപ്രധാനമന്ത്രി പദവി കൂടി നല്‍കി. മുമ്പ് സൗദി റോയല്‍ കോടതിയുടെ തലവനായും മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

INDIANEWS24.COM Gulf Desk

Leave a Reply