ജയ്പുര്‍: ബോളിവുഡ് താരം സല്മാന് ഖാന് അധോലോക നായകന്റെ വധഭീഷണി. അനേകം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്നോയിക് ആണ് ഭീഷണി മുഴക്കിയിരിക്കുന്നത്.
ഒരു കേസുമായി ബന്ധപ്പെട്ട ജോദ്പുര്‍ കോടതിയിലെത്തിയപ്പോഴാണ് ബിഷ്നോയി താരത്തിനെതിരെ വധഭീഷണി മുഴക്കിയത്. സംഭവത്തെ തുടര്‍ന്ന് സല്‍മാന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 1998ലെ മാന്‍വേട്ട കേസുമായി ബന്ധപ്പെട്ടായിരിക്കാം ഭീഷണിയെന്നാണ് സൂചന. കൊലപാതകം ഉള്‍പ്പെടെ 20ല്‍ അധികം കേസുകള്‍ ബിഷ്നോയിക്കെതിരെ നിലവിലുണ്ട്.
INDIANEWS24.COM Jaipur