728-pixel-x-90-2-learn
728-pixel-x-90
<< >>

സല്‍മാന്‍ ഖാനെതിരായ കേസ്: കോടതി വിധി ഇന്ന്‌

ജോധ്പുര്‍: ലൈസന്‍സില്ലാതെ തോക്ക് കൈവശം വച്ചെന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരായ കേസില്‍ ഇന്ന് കോടതി വിധി.ജോധ്പുര്‍ കോടതിയാണ് നിര്‍ണ്ണായ വിധി പുറപ്പെടുവിക്കുക.

1998 ഒക്ടോബറില്‍ ജോധ്പുറിലെ കങ്കാണി ഗ്രാമത്തില്‍ ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നുവെന്നാണ് കേസ്.കൃഷ്ണമൃഗത്തെ കൊന്ന കേസില്‍ വിചാരണ കോടതി ശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചു. ഇതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജിനല്‍കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേസ് നടന്നുവരികയാണ്.അതേ സംഭവത്തില്‍ സല്‍മാന്‍ ഖാന്‍ വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച തോക്കിന് ലൈസന്‍സില്ലായിരുന്നു എന്ന കേസിലാണ് ഇന്നത്തെ വിധി.കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാം.

INDIANEWS24.COM Jodhpur

Leave a Reply