ന്യൂഡല്‍ഹി:റോഡരികില്‍ കിടന്നിരുന്നയാളെ കാറിടിച്ചു കൊന്ന കേസില്‍ സല്മാന് ഖാനെ വെറുതെവിട്ടതിനെതിരെ ഹര്‍ജി.ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ഒരുകൂട്ടം അഭിഭാഷകര്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജി സുപ്രീംകോടതി അടുത്തയാഴ്ച്ച പരിഗണിക്കും.
അപകടം നടന്ന സമയത്ത് കാറോടിച്ചിരുന്നത് സല്മാന് ഖാനാണെന്ന് പ്രോസിക്യൂഷന് സംശയാതീതമായി തെളിയിക്കാന്‍ കഴിയാത്തതിനാല്‍ താരത്തെ വെറുതെ വിടുന്നതായി ഡല്‍ഹി ഹൈക്കോടതി വിധിക്കുകയായിരുന്നു.നേരത്തെ കീഴ്ക്കോടതി കുറ്റക്കാരനെന്നു കണ്ടെത്തി അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചത് റദ്ദാക്കിക്കൊണ്ടാണ് പ്രതിയെ വിട്ടയച്ചത്.ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്നും ഇത് പുനപരിശോധിക്കണമെന്നുമാണ് അഭിഭാഷകര്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
INDIANEWS24.COM NEWDELHI