728-pixel-x-90-2-learn
728-pixel-x-90
<< >>

സല്‍പേരുള്ള രാജ്യങ്ങളില്‍ ഇന്ത്യ33-ാമത്,മുന്നില്‍ കാനഡ

ലണ്ടന്‍:ലോകത്ത് സല്‍പേരുള്ള രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് വലിയ മുന്നേറ്റം.33-ാം സ്ഥാനത്താണ് രാജ്യം ഇടം നേടിയത്.ഒന്നാമതെത്തിയിട്ടുള്ളത് കാനഡയാണ്.റെപ്യൂട്ടേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സ്ഥാപനമാണ് പഠനം നടത്തിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയില്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യയെ ആദരവോടെ കാണുന്ന ആളുകളുടെ എണ്ണത്തില്‍ 7.4 ശതമാനം വളര്‍ച്ചയാണുള്ളതെന്നും ചൂണ്ടിക്കാട്ടുന്നു.55 രാജ്യങ്ങളെയാണ് ഇത്തരത്തില്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്.ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്.45-ാ സ്ഥാനത്താണ് പാക്കിസ്ഥാന്‍, ചൈന 46-ാം സ്ഥാനത്തും.

ഇന്ത്യയെക്കുറിച്ചുള്ള രാജ്യാന്തര സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാത്രമല്ല, ഇന്ത്യക്കാരുടെതന്നെ ചിന്തയിലും കാര്യമായ വ്യത്യാസം വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.സ്വന്തം രാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്ന പൗരന്‍മാരുടെ എണ്ണത്തില്‍ ഇന്ത്യ നാലാമതെത്തിയെന്നതിലൂടെയാണ് ഇത് വ്യക്തമാകുന്നത്.ഓസ്‌ട്രേലിയ, കാനഡ, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യക്കു പിന്നിലുള്ളത്.

ലോക രാജ്യങ്ങള്‍ക്കിടയില്‍ ഏഷ്യന്‍ രാഷ്ട്രങ്ങള്‍ക്കുള്ള സ്ഥാനവും ഉയര്‍ന്നുവരുന്നതായാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.10.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ഇറാനാണ് ഇക്കാര്യത്തില്‍ മുന്നില്‍.ഇന്ത്യയും ചൈനയും യഥാക്രമം 7.4ഉം 7.9ഉം ശതമാനം വളര്‍ച്ച കൈവരിച്ചു.ബ്രസീല്‍ ഒഴികെയുള്ള ഒട്ടുമിക്ക ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധേയമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയിലും മാറ്റത്തിന്റെ സൂചനകള്‍ വ്യക്തമാണ്.1.3 ശതമാനം കുറവുമായി ജര്‍മനി പട്ടികയില്‍ താഴേക്കു പോയപ്പോള്‍ സ്‌പെയിന്‍ (6.1), പോര്‍ച്ചുഗല്‍ (6.1), ഇറ്റലി (5.4), അയര്‍ലന്‍ഡ് (5.2) എന്നീ രാജ്യങ്ങളും സല്‍പ്പേരിന്റെ കാര്യത്തില്‍ തങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിച്ചു.യുഎസ് (22), ബ്രിട്ടന്‍ (13), ഇറ്റലി (14), ജര്‍മനി (15), ഫ്രാന്‍സ് (19) എന്നിങ്ങനെയാണ് മറ്റു പ്രധാന രാജ്യങ്ങളുടെ നില.കാര്യക്ഷമതയുള്ള സര്‍ക്കാര്‍, മികച്ച പരിസ്ഥിതി, വികസിച്ച സമ്പദ്‌വ്യവസ്ഥ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്.

INDIANEWS24.COM London

Leave a Reply