728-pixel-x-90-2-learn
728-pixel-x-90
<< >>

സല്യൂട്ടിനെയും പ്രോട്ടോക്കോളിനെയും ചൊല്ലി സംസ്ഥാനത്ത് ഞായറാഴ്ച്ച തര്‍ക്കം

തിരുവനന്തപുരം:പ്രോട്ടോക്കോളിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കൊണ്ട് കേരളത്തിലെ രാഷ്ട്രീയ വര്‍ത്തമാനങ്ങള്‍ ഞായറാഴ്ച്ച ആഘോഷിച്ചു.കഴിഞ്ഞദിവസം പൊതു ചടങ്ങിന് വേദിയിലെത്തിയ ആഭ്യന്തരമന്ത്രിയെ എ ഡി ജി പി. ഋഷിരാജ് സിങ് സല്യൂട്ടടിക്കാതിരുന്നതാണ് വലിയ വിഷയമായത്.സംഭവം സംസാരിച്ച് വന്‍ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്.

വേദിയിലിരിക്കെ ദേശീയ ഗാനം ആലപിക്കുമ്പോഴല്ലാതെ മന്ത്രി വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന നിഷ്‌കര്‍ഷ പ്രോട്ടോക്കോളിലില്ലെന്നാണ് ഋഷിരാജ് സിങ്ങ് ഇതേ കുറിച്ച് വിശദീകരിച്ചത്.ആഭ്യന്തര മന്ത്രിക്ക് ഇതേ കുറിച്ച് പരാതിയൊന്നും ഇല്ലെന്നും വ്യക്തമാക്കി കഴിഞ്ഞു.എങ്കിലും ചില മാധ്യമങ്ങള്‍ ചേര്‍ന്ന് ഇത് വലിയ വിവാദത്തിലേക്കെത്തിച്ചിരിക്കുകയാണ്.എ ഡി ജി പി. ബോധപൂര്‍വ്വമാണ് മന്ത്രിയെ ഗൗനിക്കാതിരുന്നതെങ്കില്‍ തെറ്റാണെന്ന് ഡി ജി പി. ടി പി സെന്‍കുമാര്‍ പറഞ്ഞു.അതേസമയം പ്രോട്ടോ്‌ക്കോള്‍ ലംഘിച്ചിട്ടുണ്ടോയെന്നത് ഡി ജി പി പരിശോധിക്കട്ടെയെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചിരുന്നു.

സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.ഋഷിരാജ് സിങ്ങിനെ സുധാകരന്‍ വിമര്‍ശിച്ചു.എ ഡി ജി പി തകര്‍ത്തത് വര്‍ഷങ്ങളായി കേരള പോലീസ് കാത്തുസൂക്ഷിച്ചുവന്ന അച്ചടക്കമാണെന്ന് അദ്ദേഹം പറഞ്ഞു.

INDIANEWS24.COM T V P M

Leave a Reply