728-pixel-x-90-2-learn
728-pixel-x-90
<< >>

സലീംരാജിനെ സംരക്ഷിക്കില്ല:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കെണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ഗണ്‍മാന്‍ സലീംരാജിനെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ തട്ടിപ്പു കേസില്‍ സലിം രാജിന്‍്റെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിക്കുന്ന കാര്യത്തില്‍ കോടതി തീരുമാനിക്കട്ടെയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ടി.പി. ചന്ദ്രശേഖരന്‍ കേസ് അന്വേഷണത്തില്‍ കേരള പൊലീസിന് വീഴ്ച വന്നിട്ടില്ല. നിയമം നിയമത്തിന്‍െറ വഴിക്ക് പോകും. കോടതി തീരുമാനത്തെ എതിര്‍ക്കില്ല. ആവശ്യമെങ്കില്‍ 20 പ്രതികളെ വെറുതെവിട്ട കോടതി വിധിക്കെതിരെ അപ്പീല്‍ ഹരജി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ തട്ടിപ്പില്‍ ഒരു രൂപയുടെ നഷ്ടം സംസ്ഥാന ഖജനാവിനുണ്ടായിട്ടില്ല. എല്ലാ കാര്യങ്ങളും കോടതിയുടെ പരിഗണനയിലാണ്. സോളാര്‍ അന്വേഷണത്തില്‍ സര്‍ക്കാരിന്‍െറ ഭാഗത്ത് നിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. പരാതിക്കാരന്‍ ശ്രീധരന്‍ നായരെ നുണപരിശോധനക്ക് വിധേയനാക്കുന്ന കാര്യത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സത്യം ജനങ്ങള്‍ തിരിച്ചറിയുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply