728-pixel-x-90-2-learn
728-pixel-x-90
<< >>

സലിംരാജ് കേസ്: സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ ഗണ്മാന്‍ ആയിരുന്ന സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസുകള്‍ സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതിയുടെ പരാമര്‍ശം. കേസില്‍ ബന്ധമുള്ള രാഷ്ട്രീയക്കാരെ ചോദ്യംചെയ്യാന്‍ പോലീസിനു കഴിയില്ല. കളമശ്ശേരി, കടകംപള്ളി ഭൂമി തട്ടിപ്പ് കേസുകളില്‍ ഭരണത്തിന് അകത്തോ പുറത്തോ ഉള്ള ഉന്നതര്‍ക്ക് പങ്കുണ്ടോ എന്ന സംശയമുണ്ടെന്നും കോടതി പറഞ്ഞു.
കേസ് സിബിഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ദേശീയതാല്‍പര്യം ഉള്ള വിഷയം അല്ലാത്തതിനാല്‍ കേസ് ഏറ്റെടുക്കാന്‍ താല്‍പര്യം ഇല്ലെന്നാണ് സിബിഐ നിലപാട്

Leave a Reply