728-pixel-x-90-2-learn
728-pixel-x-90
<< >>

സലിംരാജിനെ സി ബി ഐ അറസ്റ്റ് ചെയ്തു

കൊച്ചി:ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെ സി ബി ഐ അറസ്റ്റ് ചെയ്തു.കളമശ്ശേരിയിലും കടകംപിള്ളിയിലും നടന്ന ഭൂമി തട്ടിപ്പ് കേസിലാണ് അറസ്റ്റ്.അഡീഷണല്‍ തഹസില്‍ദാര്‍ വിദ്യോദയകുമാര്‍ ഉള്‍പ്പെടെയുള്ള മറ്റ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തതായി അറിയുന്നു.

കടകംപിള്ളിയിലെ 40 ഏക്കറോളം വരുന്ന ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പ്രധാന പരാതി.കേസ് വിവാദമായപ്പോള്‍ ഏറ്റവും കൂടുതല്‍ തര്‍ക്കമുണ്ടായതും കടകംപിള്ളി ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ്.

സലിംരാജിനെ തിരുവനന്തപുരം ഓഫിസിലേക്കു വിളിച്ചുവരുത്തിയും മറ്റുള്ളവരെ കൊച്ചി ഓഫിസിലേക്കു വിളിച്ചുവരുത്തിയുമാണ് അറസ്റ്റ് ചെയ്തത്.കേസുമായി ബന്ധപ്പെട്ട പല രേഖകളും സിബിഐയ്ക്കു ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

INDIANEWS24.COM Kerala

Leave a Reply