728-pixel-x-90-2-learn
728-pixel-x-90
<< >>

സലാല മൊബൈലിനു റേഞ്ച് പോര !

കൊച്ചി : ഏറെ പ്രതീക്ഷയുണര്‍ത്തിയിരുന്ന ശരത് എ ഹരിദാസിന്‍റെ യുവതാര ചിത്രം സലാല മൊബൈല്‍സ് നിരാശപ്പെടുത്തുന്നു. ദുല്‍ഖര്‍ സല്‍മാന്‍ – നസ്രിയ നാസിം ജോടിയും വ്യത്യസ്ഥമായ ടൈറ്റിലുമാണ് പ്രേക്ഷകരെ ആകര്‍ഷിച്ചത്. നസ്രിയയുടെ ഉമ്മച്ചി റാപ്പ് കൂടി ഹിറ്റായതോടെ ചിത്രത്തെക്കുറിച്ച് വന്‍ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുണ്ടായത്. പക്ഷെ ചിത്രം കടുത്ത ദുല്‍ഖര്‍ ആരാധകര്‍ക്ക് കൂടി ഇഷ്ടമാകുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വെളിവാക്കുന്നത്.

പക്ഷെ ചിത്രം മികച്ച ഇനിഷ്യല്‍ കളക്ഷന്‍ നേടുന്നുണ്ട്. ഗ്രിഗറി – സന്താനം ഹാസ്യരംഗങ്ങള്‍ ഒരു തവണ കണ്ടിരിക്കാന്‍ OK എന്നാണു പൊതുവേയുള്ള പ്രതികരണം. dulqarദുല്‍ഖര്‍ തന്‍റെ റോളിനോട് നീതി പുലര്‍ത്തിയെങ്കിലും മിക്കവാറും രംഗങ്ങളില്‍ മുന്‍കാല ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. തന്‍റെ അഭിനയശൈലിയിലും വേഷങ്ങളിളും കുറച്ചു കൂടി വ്യത്യസ്തത പുലര്‍ത്തിയില്ലെങ്കില്‍ ഏറെ പ്രതീക്ഷയുണര്ത്തിയ ഈ യുവ നടന്‍റെ കാര്യം പരുങ്ങലിലാകും. സ്തുതിപാഠകരില്‍നിന്നും ആരാധകരില്‍ നിന്നും അല്‍പ്പം അകലം പാലിച്ചു സ്വയം വിമര്‍ശനത്തോടെ നീങ്ങിയാല്‍ ദുല്ഖറിനു മലയാള സിനിമയില്‍ ലോങ്ങ്‌ റണ്‍ ഉറപ്പാണ്. ഇത് പോലുള്ള പരാജയങ്ങള്‍ ദുല്ഖറിനു കരിയറില്‍ ഒരു വീണ്ടു വിചാരം നടത്താനും ശക്തമായി മുന്നേറാനും പ്രചോദനം നല്‍കിയേക്കും.

നസ്രിയ നസിം വൈകാരിക രംഗങ്ങളില്‍ പലയിടത്തും പാളിപ്പോകുന്നുണ്ട്. വളരെപ്പെട്ടെന്ന് പ്രശസ്തിയിലെക്കുയര്‍ന്ന ഈ പത്തൊന്‍പതുകാരിക്ക് മലയാളത്തില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ അഭിനയ ശൈലിയില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നേ തീരൂ. ഒരു താരം എന്ന നിലയില്‍  ജനപ്രീതി നേടിയ നസ്രിയ ഇനി മികച്ച nasriya salala mobileപ്രകടനങ്ങളിലൂടെ നിരൂപകരുടെ വിമര്‍ശനങ്ങള്‍ക്ക് മുനയോടിക്കേണ്ടതുണ്ട് . ഏതായാലും അതിനുള്ള പ്രതിഭയും സമയവും നസ്രിയയ്ക്ക് ആവോളമുണ്ട്.

ഒരു ചിത്രത്തിന്‍റെ ആദിയും മദ്ധ്യവും പോലെ സുപ്രധാനമാണ്‌ ക്ലൈമാക്സും എന്ന വസ്തുത നവാഗത സംവിധായകന്‍ തിരിച്ചറിയണമായിരുന്നു. സലാല മൊബൈല്‍സിന്‍റെ ഏറ്റവും വലിയ ബലഹീനതയായത്‌ ക്ലൈമാക്സ് രംഗങ്ങളാണ്. പരസ്യ ചിത്ര രംഗത്തെ പ്രതിഭയായ ശരത് തന്റെ അടുത്ത ചിത്രത്തിലൂടെ കന്നി സംരഭത്തിന്‍റെ ന്യുനതകള്‍ മറികടക്കുമെന്ന് കരുതാം.

SANU INDIANEWS24

Leave a Reply