jio 800x100
jio 800x100
728-pixel-x-90
<< >>

സര്‍വ്വീസ് തിങ്കളാഴ്ച്ച മുതല്‍; മെട്രൊ ഓഫീസില്‍ അന്വേഷണ പ്രവാഹം

കൊച്ചി: കൊച്ചി മെട്രോയുടെ ജനങ്ങള്‍ക്കായുള്ള സര്‍വ്വീസുകള്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കും. അതിന് മുന്നോടിയായി ഇന്നുകൂടി ജീവനക്കാരുടെ ട്രയല്‍ റണ്‍ നടത്തും. നാളെ ആരംഭിക്കുന്ന സര്‍വീസിന് മുന്നോടിയായി ബുക്കിംഗിനും മറ്റുമായി നിരവധി അന്വേഷണങ്ങളാണ് മെട്രൊ ഓഫീസിലെത്തുന്നത്.

എറണാകുളം ജില്ലയ്ക്ക് പുറത്തുനിന്നാണ് കൂടുതലും അന്വേഷണങ്ങള്‍ വരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും റസിഡന്‍സ് അസോസിയേഷനുകളും ഗ്രൂപ്പ് ബുക്കിംഗിന്റെ സാധ്യതകളെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഗ്രൂപ്പ് ബുക്കിംഗിനെ കുറിച്ച് കൊച്ചി മെട്രൊ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മെട്രോ കാണാനുള്ള ആവേശത്തില്‍ നിരവധി ആളുകള്‍ എറണാകുളത്തേക്കെത്തി തുടങ്ങിയിട്ടുണ്ട്. ആദ്യരണ്ട് മാസം യാത്രക്കാരുടെ കുത്തൊഴുക്കുണ്ടാകുമെന്നാണ് മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ഒന്നര ആഴ്ചയായി വിവിധ വകുപ്പുകള്‍ ജീവനക്കാര്‍ക്കു മോക്ഡ്രില്‍ നടത്തുന്നുണ്ട്. യാത്രക്കാര്‍ കൂട്ടത്തോടെയെത്തുന്ന സാഹചര്യം കൃത്രിമമായി സൃഷ്ടിച്ചാണ് ഇത്.ആദ്യ മാസങ്ങളില്‍ വന്‍ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ദിവസവും രണ്ടര ലക്ഷം രൂപവരെ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ആദ്യത്തെ ആവേശം തണുത്തു കഴിഞ്ഞാല്‍ വരുമാനത്തില്‍ ഇടിവ് വരുന്ന സാഹചര്യം അധികൃതര്‍ തള്ളിക്കളയുന്നില്ല. ഇത് മറികടക്കാന്‍ യാത്രക്കാരെ ആകര്‍ഷിക്കും വിധമുള്ള വിവിധ പദ്ധതികള്‍ ആസുത്രണം ചെയ്യുന്നുണ്ട്.

INDIANEWS24.COM Kochi

Leave a Reply