jio 800x100
jio 800x100
728-pixel-x-90
<< >>

സര്‍ദാര്‍ ഫലിതങ്ങള്‍ നിന്നുപോയേക്കും

ന്യൂഡല്‍ഹി:വംശീയതയെ അധിക്ഷേപിക്കുകയും വര്‍ഗ്ഗീയ സ്പര്‍ദ്ധ വളര്‍ത്തുകയും ചെയ്യുന്ന തരത്തിലുള്ള തമാശകള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത് നിര്‍ത്തലാക്കാനുള്ള വഴികള്‍ തേടുന്നു.സര്‍ദാര്‍ജി ഫലിതങ്ങള്‍ നിരോധിക്കണമെന്ന പരാതി പരിഗണിച്ചു സുപ്രീംകോടതിയാണ് ഗൗരവമായ നിലപാട് അറിയിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് ആറാഴ്ച്ചയ്ക്കകം ഉണ്ടാകുമെന്നാണ് ചീഫ് ജസ്റ്റീസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച്ച വ്യക്തമാക്കി.

സര്‍ദാര്‍ജി ഫലിതങ്ങള്‍ അഥവ സര്‍ദാര്‍ ജോക്‌സ് എന്ന പേരില്‍ പ്രചരിക്കുന്ന തമാശകള്‍ രാജ്യത്തെ ഒരു പ്രത്യേക മതത്തിലുള്ളവരെയും അതിലുപരി പഞ്ചാബ്,ബിഹാര്‍,വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള ഒരു വിഭാഗം ജനതയെയും അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.ഇത്തരത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തെ തെരഞ്ഞുപിടിച്ച് ഹാസ്യവല്‍ക്കരിക്കുന്നത് ആ വിഭാഗത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും കോടതി വിലയിരുത്തി.പരാതിക്കാരായ ഹര്‍വീന്ദര്‍ ചൗധരിയും സീനിയര്‍ അഭിഭാഷകന്‍ ആര്‍ എസ് സൂരിയും ഗുരുദ്വാര മാനേജ്‌മെന്റ് കമ്മറ്റിക്കുവേണ്ടി ഹാജരായി.

INDIANEWS24.COM NEWDELHI

Leave a Reply