728-pixel-x-90-2-learn
728-pixel-x-90
<< >>

സര്‍ക്കുലര്‍ ഇറങ്ങിയില്ല; പുതിയ നോട്ടുകള്‍ കേടായാല്‍ കാശ് പോക്കാ

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നോട്ട് പരിഷ്‌കരണത്തെ തുടര്‍ന്ന് പുറത്തിറക്കിയ നോട്ടുകള്‍ക്ക് കേടുപാടുകളെന്തെങ്കിലും സംഭവിച്ചാല്‍ കാശ് പോക്കാണ്. റിസര്‍വ്വ് ബാങ്ക് ശാഖകളില്‍ പോലും മാറികിട്ടില്ലെന്നതാണ് പ്രധാന പ്രശ്‌നം. 2016 നവംബര്‍ മുതല്‍ പുറത്തിറങ്ങിയ പുതിയ സീരീസിലുള്ള നോട്ടുകള്‍ മാറ്റിനല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കി സര്‍ക്കുലര്‍ ഇറങ്ങാത്തതാണ് ഇതിന് കാരണം.

പഴയപോലെ നോട്ടുകളില്‍ എഴുതാന്‍ പാടില്ലെന്ന് പുതിയ നോട്ടുകള്‍ വിതരണം ചെയ്തപ്പോഴേ ബാങ്കുകളില്‍ നിന്നും എല്ലാവര്‍ക്കും മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ അബദ്ധത്തില്‍ മഷിയോ കറയോ പുരണ്ടാലും, കീറല് പോയിട്ട് വശങ്ങളില്‍ ഉണ്ടായേക്കാവുന്ന കേടുപാടുകള്‍ സംഭവിച്ചാല്‍പോലും നോട്ടുകള്‍ ബാങ്കുകളില്‍ വിനിമയം നടത്താനോ മാറ്റിയെടുക്കാനോ സാധിക്കില്ലെന്നതാണ് അവസ്ഥ. ഇതു മൂലം വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. നോട്ടുകള്‍ പഴകുന്ന വരും നാളുകളില്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമായേക്കാനും സാധ്യതയുണ്ട്.

2000, 500, 200, 50 രൂപയുടെ നോട്ടുകളാണ് പ്രചാരത്തിലുള്ളത്. പുതിയ പത്ത് രൂപ നോട്ട് ഇറങ്ങിയിട്ടുണ്ടെങ്കിലും വലിയ പ്രചാരമായിട്ടില്ല. 200, 50 രൂപ നോട്ടുകള്‍ ഇറങ്ങിയിട്ട് കുറച്ചുനാളേ അയിട്ടുള്ളു എന്നതിനാല്‍ വലിയ പ്രശനങ്ങളില്ല. അതേസമയം 2000വും 500ഉം ഒരുവര്‍ഷത്തിലേറെ പഴകിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് പഴകിയ നോട്ടുമായി പലരും ബാങ്കുകളില്‍ കയറിയിറങ്ങി നിരാശരാകുന്നത്. ഒന്നും ചെയ്യാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ഉപയോഗശൂന്യമാകുന്നത് എല്ലാ തലത്തിലുള്ള ജനങ്ങളേയും വലിയ തോതില്‍ ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ബാങ്ക് എ ടി എമ്മില്‍ നിന്നു കിട്ടുന്ന കേടുപാടുള്ള പുതിയ നോട്ടുകള്‍ അതേ ബ്രാഞ്ചില്‍ പോലും മാറ്റിനല്‍കാറില്ലെന്നാണ് പരാതി. പരാതിപ്പെട്ടാല്‍ പഴയ സീരീസിലുള്ള നോട്ടുകള്‍ എത്ര വേണേലും മാറ്റിനല്‍കാം എന്നാല്‍ പുതിയ നോട്ടുകള്‍ സംബന്ധിച്ച ഉത്തരവ് ലഭിക്കാത്തതിനാല്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നാണ് റിസര്‍വ്ബാങ്ക് നിലപാട്.

INDIANEWS24.COM T V P M

Leave a Reply