728-pixel-x-90-2-learn
728-pixel-x-90
<< >>

സര്‍ക്കാര്‍ ജോലിക്ക് മലയാളം വേണ്ട:എതിര്‍പ്പുമായി ഭാഷാ സ്നേഹികള്‍

സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശം പിന്‍വലിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഭാഷാ സ്നേഹികളും സാംസ്കാരിക പമുഖരും രംഗത്ത്‌…. .കവയത്രി സുഗതകുമാരി തുടങ്ങിയവര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. മലയാളഭാഷയോടുളള സര്‍ക്കാരിന്റെ അനാദരവും അവഹേളനവുമാണ് ഇതിലൂടെ വെളിവാകുന്നതെന്നും ഇതിനെതിരെ ഭാഷാസ്‌നേഹികളായ മുഴുവനാളുകളും പ്രതിഷേധിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.
ഒരുതരത്തിലും മലയാളം പഠിക്കില്ലെന്നു നിര്‍ബന്ധമുളള വളരെ ചെറിയ ന്യൂനപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങിയാണ് മന്ത്രിസഭ, മലയാളം നിര്‍ബന്ധമില്ലെന്നു തീരുമാനിച്ചിരിക്കുന്നത്. സി ബി എസ് ഇ, ഐ സി എസ് ഇ വിദ്യാഭ്യാസ കച്ചവടക്കാരുടെ ലോബിയുടെ സമ്മര്‍ദ്ദവും സര്‍ക്കാരിന്റെ തലതിരിഞ്ഞ ഈ തീരുമാനത്തിനു പിന്നില്‍ ഉള്ളതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഭാഷയെ സ്‌നേഹിക്കുകയും ഭാഷയെ വളര്‍ത്താനും, മാതൃഭാഷയില്‍ ഭരണനടപടികളുടെ അന്ത:സത്ത ഏറ്റുവാങ്ങാനും മലയാളിയെ പ്രാപ്തമാക്കുന്ന വലിയൊരു ദൗത്യത്തെ മുളയിലേ നുള്ളിക്കളയുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നടപടി നടപടി മലയാളത്തെ അവഹേളിക്കുന്നതാണെന്ന് സുഗതകുമാരി പറഞ്ഞു. ശ്രേഷ്ഠഭാഷയാക്കിയ മലയാളത്തെ തരംതാഴ്ത്തുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ആദരിക്കുന്നതിനുപകരം അവഹേളനം മാത്രമാണ് മലയാള ഭാഷയ്‌ക്കെന്നും സുഗതകുമാരി ആരോപിച്ചു.

Leave a Reply