728-pixel-x-90-2-learn
728-pixel-x-90
<< >>

സര്‍ക്കാരിന് വന്‍ തിരിച്ചടി; ബാറുകള്‍ പൂട്ടാനുള്ള വിധിക്ക് സ്റ്റേ

കൊച്ചി:സംസ്ഥാനത്തെ ടു-ത്രി സ്റ്റാര്‍ ബാറുകള്‍ക്കും തരംതിരിക്കാത്ത ബാറുകള്‍ക്കും ഒരു മാസത്തേക്ക് കൂടി തുറന്ന് പ്രവര്‍ത്തിക്കാം.വ്യാഴാഴ്ച്ച വന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സ്‌റ്റേ നല്‍കിയിരിക്കുന്നത്.ഇതോടെ അടച്ചുപൂട്ടിയ 250 ബാറുകള്‍ ഒരു മാസത്തേക്കു കൂടി പ്രവര്‍ത്തിക്കും.

ഹൈക്കോടതിയുടെ വ്യാഴാഴ്ച്ചത്തെ ഉത്തരവിനെ ചോദ്യം ചെയ്തു ബാര്‍ ഉടമകള്‍ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണു ബാര്‍ പൂട്ടല്‍ നീട്ടിയിരിക്കുന്നത്. അപ്പീല്‍ നല്‍കുംവരെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന ബാര്‍ ഉടമകളുടെ ഹര്‍ജി ഇന്നലെ കോടതി തള്ളിയിരുന്നു. എന്നാല്‍, ഇന്നു ഡിവിഷന്‍ ബെഞ്ച് ഈ ഹര്‍ജി പരിഗണിച്ച്, വ്യാഴാഴ്ച്ചത്തെ കോടതി ഉത്തരവിന്മേല്‍ വാദം നടക്കുന്നതിനായി തല്‍സ്ഥിതി തുടരട്ടെയെന്നു നിര്‍ദേശിക്കുകയായിരുന്നു.

ഫോര്‍സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രമേ തുറക്കാവൂ എന്നായിരുന്നു വ്യാഴാഴ്ച്ച ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. ഇതു പ്രകാരം 21 ഫൈവ് സ്റ്റാര്‍, 33 ഫോര്‍ സ്റ്റാര്‍, എട്ടു ഹെറിറ്റെജ് എന്നിവടയക്കം 62 ബാറുകള്‍ക്കു മാത്രമേ പ്രവര്‍ത്തനാനുമതിയുണ്ടായിരുന്നുള്ളൂ. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

INDIANEWS24.COM KOCHI

 

Leave a Reply