728-pixel-x-90-2-learn
728-pixel-x-90
<< >>

സര്‍ക്കാരിന് ഏകമതമേയുള്ളു അത് ‘ഒന്നാമതായി ഇന്ത്യ’: പ്രധാനമന്ത്രി

ന്യൂഡല്‍ഹി:സര്‍ക്കാരിന് ഏകമതമാണുള്ളതെന്നും അത് ഒന്നാമതായി ഇന്ത്യ എന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.സര്‍ക്കാരിന്റെ മതഗ്രന്ഥം ഭരണഘടനയും ഏക പ്രാര്‍ത്ഥന എല്ലാവര്‍ക്കും ക്ഷേമം എന്നതാണെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിച്ചുകൊണ്ടാണ് മോദി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്നതാണ് സര്‍ക്കാരിന്റെ നയം. കൊടിയുടെ നിറം നോക്കിയല്ല സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും നമ്മളെ നയിക്കുന്നത് ത്രിവര്‍ണ പതാകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

യു പി എ സര്‍ക്കാരിന്റെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി സമ്പൂര്‍ണ പരാജയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതി മുന്‍ സര്‍ക്കാരിന്റെ പരാജയത്തിന്റെ തെളിവായി അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മോദി പറഞ്ഞു.കള്ളപ്പണത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടും കഴിഞ്ഞ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഒമ്പത് മാസംകൊണ്ട് എല്ലാ കാര്യങ്ങളും ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ മോദി തിരഞ്ഞെടുപ്പ് വിജയത്തെ അടിസ്ഥാനമാക്കി എല്ലാ വിഷയങ്ങളിലും വിലയിരുത്തലുകള്‍ നടത്തരുതെന്ന് പറഞ്ഞു.താന്‍ ഭരണഘടനയില്‍ വിശ്വസിച്ച് എല്ലാ ജനങ്ങളേയും ഒന്നിച്ച് കൊണ്ട് പോകാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ ഇതിന് വിപരീതമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

INDIANEWS24 NEWDELHI

Leave a Reply