728-pixel-x-90-2-learn
728-pixel-x-90
<< >>

സര്‍ക്കാരിനെതിരെ വീണ്ടും ജേക്കബ് തോമസ്‌

കൊച്ചി:സര്‍ക്കാരിനെതിരെ വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി ഡി ജി പി ജേക്കബ് തോമസ് രംഗത്ത്.ഓഫീസില്‍ ക്യാമറെ വെച്ചതുകൊണ്ട് സുതാര്യത ഉണ്ടാവണമെന്നില്ലെന്നായിരുന്നു അദ്ദേഹം ഇന്ന് പ്രസ്താവിച്ചത്.സംസ്ഥാനത്ത് സത്യസന്ധമായി ജോലി ചെയ്യാനാകുന്നത് വെറു പത്ത് ശതമാനം ഉദ്യോഗസ്ഥര്‍ക്കു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.എറണാകുളം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച സെമിനാറില്‍ അഴിമതിയും മാധ്യമ ജാഗ്രതയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ജേക്കബ് തോമസ്.

ഓഫീസില്‍ ക്യാമറ വെക്കുന്നതും അഴിമതി അറിയിക്കാന്‍ നമ്പര്‍ നല്‍കുന്നതും വഴി സുതാര്യത ഉണ്ടാകണമെന്നില്ല.എല്ലാം വെറു ചെപ്പടിവിദ്യ മാത്രം.അഴിമതിക്കെതിരെ വിജിലന്‍സ് ഉള്‍പ്പെടെ ഏത് സ്ഥാപനവും പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ അതിനെ നശിപ്പിക്കാനുള്ള നീക്കം ഉടനെയുണ്ടാകും എന്നും അദ്ദേഹം തുറന്നടിച്ചു.

INDIANEWS24.COM Kochi

Leave a Reply