jio horizontal
728-pixel-x-90
<< >>

സരിത വീണ്ടും സിനിമയില്‍ സജീവമാകുന്നു

മുകേഷുമായുള്ള വിവാഹമോചന വാർത്താ വിവാദമൊക്കെ ഒഴിഞ്ഞതിനെ തുട‌ർന്ന് സരിത സിനിമയിൽ സജീവമാകുന്നു. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ഇനാം എന്ന ചിത്രത്തിലൂടെയാണ് സരിത തിരിച്ചുവരുന്നത്. ശ്രീലങ്കൻ അഭയാർത്ഥികളുടെ കഥപറയുന്ന ചിത്രത്തിൽ സുനാമിയക്ക എന്ന കഥാപാത്രത്തെയാണ് സരിത അവതരിപ്പിക്കുന്നത്.

ബാലു മഹേന്ദ്ര സംവിധാനം ചെയ്ത ജൂലി ഗണപതി, തെലുങ്ക് ചിത്രമായ അർജുൻ എന്നിവയ്ക്കു ശേഷം സിനിമയിൽ നിന്ന് പൂർണമായി മാറി നിൽക്കുകയായിരുന്നു സരിത. ദുബായിൽ രണ്ട് മക്കളുടെ പഠിത്തത്തിനായാണ് സിനിമയിൽ നിന്ന് ഇടവേള എടുത്തതെന്ന് താരം പറഞ്ഞത്. എന്നാൽ മുകേഷുമായി വേർപിരിഞ്ഞ ശേഷം അസ്വസ്ഥമായ മനസുമായാണ് സരിത ഗൾഫിലേക്ക് പറന്നത്. അമ്മയ്ക്ക് കൂട്ടായി മക്കളും ഒപ്പം പോയി.julie ganapathi saritha

മുകേഷ്- മേതിൽ ദേവിക വിവാഹം നടന്നപ്പോൾ താൻ വിവാഹമോചനം നേടിയിട്ടില്ലെന്നും നിയമപരമായല്ല മുകേഷ് വീണ്ടും വിവാഹിതനായതെന്നും പറഞ്ഞ് സരിത രംഗത്തെത്തിയിരുന്നു. എന്നാൽ 2007ൽ തന്നെ വിവാഹമോചനം കിട്ടിയെന്ന രേഖകളുമായി മുകേഷ് എത്തിയതോടെ സരിത പിൻവാങ്ങി. തുടർന്നാണ് സിനിമയിൽ സജീവമാകാൻ തീരുമാനിച്ചത്.

മുകേഷിന്റെ പുനർവിവാഹത്തിന് മക്കളുടെ സമ്മതമുണ്ടായിരുന്നു എന്ന വാർത്ത നിഷേധിച്ചുകൊണ്ട് മൂത്ത മകൻ ശ്രാവൺ രംഗത്തെത്തിയിരുന്നു. പിണങ്ങിക്കഴിയുന്ന അച്ഛനും അമ്മയും ഒന്നിക്കണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂവെന്നും എന്നും അമ്മയ്ക്ക് കൂട്ടായി നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നുമുള്ള ശ്രാവണിന്റെ മറുപടിയും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

മികച്ച നടിക്കുള്ള തമിഴ്നാ‌ട് സർക്കാരിന്റെ പുരസ്കാരം മൂന്ന് തവണയും കന്നഡയിൽ ഒരു തവണയും നേടിയിട്ടുള്ള സരിതയ്ക്ക് കലൈമാമണി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മുകേഷുമായുള്ള ബന്ധം വേർപെടുത്തി മദ്രാസിൽ താമസിച്ചിരുന്ന സരിത ഡബിംഗ് ആർട്ടിസ്റ്റ് കൂടിയായിരുന്നു. സരിതയുടെ സഹോദരി വിജി ചന്ദ്രശേഖറും സിനിമാ- സീരിയൽ താരമാണ്.

ASHA M INDIANEWS24

Leave a Reply