തിരുവനന്തപുരം:സോളാര്‍ കേസ് പ്രധാനപ്രതി സരിത എസ് നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൊബൈലിലേക്ക് ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിന് വിളിച്ചതായുള്ള രേഖകള്‍ പുറത്ത്.മുഖ്യമന്ത്രിയുടെ മൊബൈല്‍ നമ്പറിലേക്ക് സരിതയുടെ നമ്പറില്‍ നിന്നും കോള്‍ പോയതായുള്ള രേഖയാണ് പുറത്തായിരിക്കുന്നത്.പ്രമുഖ വാര്‍ത്താ ചാനലിലൂടെ പുറത്തുവന്നിരിക്കുന്ന രേഖയില്‍ കോള്‍ അമ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം സരിതയുടെ യഥാര്‍ത്ഥ കത്ത് പുറത്തുവിട്ടതായി മറ്റൊരു ചാനല്‍ വെളിപ്പെടുത്തിയിരുന്നു.കത്തില്‍ മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ വച്ച് സരിതയെ പീഡിപ്പിച്ചതായി ആരോപിക്കുന്നുണ്ട്.ഇതിനു പിന്നാലെയാണ് ഫോണ്‍കോള്‍ രേഖ പുറത്തായിരിക്കുന്നത്.മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി വാസുദേവ ശര്‍മ്മയുമായി 34 തവണ സരിത ഫോണില്‍ സംസാരിച്ചെന്നും രേഖകളിലൂടെ വ്യക്തമായിട്ടുണ്ട്.ഈ കോളുകള്‍ മിനുറ്റുകളോളം ദൈര്‍ഘ്യമുള്ളതായിരുന്നു.മുഖ്യമന്ത്രിയുടെ വിശ്വസ്തന് തമ്പാനൂര്‍ രവിയുമായി നാനൂറിലേറെ തവണയാണ് ഫോണില്‍ സംസാരിച്ചത്.
അതേസമയം ഇന്നലത്തെ വാര്‍ത്തകളില്‍ തന്റെ കത്തായി പുറത്തുവന്നിരിക്കുന്നത് യഥാര്‍ത്ഥ കത്താണെന്ന് സരിത പറഞ്ഞു.അതില്‍ പറയുന്നവയല്ലാം യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണെന്നും പറഞ്ഞു.കോടതി ആവശ്യപ്പെട്ടാല്‍ കത്ത് ഹാജരാക്കാന്‍ തയ്യാറാണ്.ഇതിന്റെ പേരില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും സരിത പറഞ്ഞു.
INDIANEWS24.COM T V P M