സരിത നായര്‍ക്ക് വ്യാജ ഡ്രൈവിംഗ് ലൈസന്‍സ്:
പ്രതിയെ പോലിസ് തിരയുന്നു:
kerala: സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്ക് വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് തരപ്പെടുത്തിക്കൊടുത്ത കുറ്റിപ്പുറം സ്വദേശിയെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജിത ശ്രമംതുടങ്ങി. കുറ്റിപ്പുറം തൃക്കണാപുരം എം ഇ എസ് എന്‍ജിനീയറിംഗ് കോളജിന് സമീപം താമസിക്കുന്ന ചാലക്കാട്ട് വളപ്പില്‍ ബാദുഷയാണ് (38) ഒളിവില്‍ പോയിരിക്കുന്നത്.
ബാദുഷ രണ്ടാം പ്രതിയായും ടീം സോളാറിന്റെ ഓഫീസ് ജീവനക്കാരനായിരുന്ന കൊടുങ്ങല്ലൂര്‍ കൂളിമുറ്റം മുണ്ടേങ്ങത്ത് മണിമോന്‍ എന്ന മണിലാല്‍ ഒന്നാം പ്രതിയായും സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന് എന്നിവര്‍ മൂന്നും നാലും പ്രതികളായും കുറ്റിപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ കേസ് സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: 16.6.2013 ന് പെരുമ്പാവൂര്‍ വാഴക്കാല ചെമ്പുമുക്കിലെ വാടകവീട് സോളാര്‍ തട്ടിപ്പു കേസിന്റെ ഭാഗമായി പരിശോധിച്ചപ്പോഴാണ് പെരുമ്പാവൂര്‍ ഡിവൈ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘം സരിതയുടെ ഡ്രൈവിംഗ് ലൈസന്‍സ് കണ്ടെടുത്തത്.
കൊല്ലം ആര് ടി ഓഫീസില്‍ നിന്നും നല്‍കിയിട്ടുള്ള 2/9846/2008 നമ്പറിലുള്ള ഈ ഡ്രൈവിംഗ് ലൈസന്‍സ് അന്വേഷണത്തില്‍ വ്യാജമെന്ന് കണ്ടെത്തുകയായിരുന്നു. ആര് ടി ഓഫീസ് രേഖകളില്‍ ഈ ലൈസന്‍സ്