728-pixel-x-90-2-learn
728-pixel-x-90
<< >>

സരിതാ ദേവിക്ക് ഒരുവര്‍ഷത്തെ വിലക്ക്‌

ന്യൂഡല്‍ഹി:ഇന്ത്യന്‍ ബോക്‌സിംഗ് താരം സരിതാ ദേവിയുടെ വിലക്ക് അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ ഒരു വര്‍ഷമായി ചുരുക്കി.ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ലഭിച്ച വെങ്കല മെഡല്‍ സ്വീകരണചടങ്ങില്‍ കാട്ടിയ പെരുമാറ്റദൂഷ്യത്തിന്റെ പേരില്‍ വിലക്കിന് പുറമെ ആയിരം സ്വിസ് ഫ്രാങ്ക് പിഴയും ഒടുക്കണം.

ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 57 കിലോവിഭാഗം ബോക്‌സിംഗ് സെമിഫൈനലില്‍ പരാജയപ്പെട്ട സരിത,റഫറി പക്ഷപാതം കാണിച്ചുവെന്ന് ആരോപിച്ചാണ് മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത്. മെഡല്‍ദാന ചടങ്ങിനിടെ തനിക്ക് ലഭിച്ച മെഡല്‍ സരിത, അത് വെള്ളി മെഡല്‍ നേടിയ ദക്ഷിണ കൊറിയന്‍ താരം ജീന്‍ പാര്‍ക്കിന്റെ കഴുത്തില്‍ അണിയിക്കുകയും പൊട്ടിക്കരയുമായിരുന്നു.പിന്നീട് ഒളിമ്പിക് കൗണ്‍സില്‍ ഒഫ് ഏഷ്യയുമായി ഇന്ത്യന്‍ ഒളിമ്പിക് അധികൃതര്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ സരിത മെഡല്‍ സ്വീകരിച്ചു.

എങ്കിലും താരത്തിന്റെ നിലപാടിനെതിരെ അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ നടപടി സ്വീകരിക്കുകയായിരുന്നു.ആദ്യം ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ സരിത നല്‍കിയ അപ്പീല്‍ പരിഗണിച്ചു കൊണ്ടാണ് വിലക്ക് ഒരു വര്‍ഷമായി കുറച്ചത്.

INDIANEWS24 SPORTS DESK

Leave a Reply